സെയ്ഫ്- കരീന ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു; കുഞ്ഞിന്റെ പേര് തായ്മര്‍ അലിഖാന്‍ പട്ടൗഡി

ബോളിവുഡ് താരങ്ങളായ കരീന സെയ്ഫ് ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. തായ്മര്‍ അലി ഖാന്‍ പട്ടൗഡി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.ഇന്ന് രാവിലെ 7.30നാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ വെച്ച് കരീന കുഞ്ഞിന് ജന്മം നല്‍കിയത്. സുഹൃത്തും സംവിധായകനുമായ കരൺ ജോഹറാണ് ഈ സന്തോഷ വാർത്ത ലോകത്തെ അറിയിച്ചത്.അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.2011ല്‍ ആയിരുന്നു കരീന-സെയ്ഫ് വിവാഹം. അമൃത സിംഗില്‍ നിന്ന് വിവാഹമോചിതനായ ശേഷമായിരുന്നു സെയ്ഫ് കരീനയെ വിവാഹം ചെയ്തത്. സെയ്ഫ്-അമൃത ബന്ധത്തില്‍ സാറ, ഇബ്രാഹീം എന്നീ കുട്ടികളുണ്ട്.

© 2024 Live Kerala News. All Rights Reserved.