തുര്‍ക്കിയിലെ റഷ്യന്‍ അംബാസിഡര്‍ വെടിയേറ്റ് മരിച്ചു;വെടിവെച്ചത് സുരക്ഷാ ഉദ്യോഗസ്ഥന്‍;അലപ്പോയെ മറക്കരുത്, സിറിയയെ മറക്കരുത്’ എന്ന് വിളിച്ചുപറഞ്ഞ് ആക്രമി നിറയൊഴിക്കുകയായിരുന്നു

അങ്കാറ: തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡര്‍ ആന്ദ്രേ കാര്‍ലോവ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റു മരിച്ചു. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താബൂളിലെ അങ്കാറയില്‍ ഒരു ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോള്‍ പുറകില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. കാര്‍ലോവിന്റ മരണവാര്‍ത്ത റഷ്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തില്‍ മറ്റു ചിലര്‍ക്കും പരിക്കേറ്റു. അങ്കാറ കലാപ വിരുദ്ധ ഏജന്‍സി അംഗമാണ് കൊലയാളി. ‘അലപ്പോയെ മറക്കരുത്, സിറിയയെ മറക്കരുത്’ എന്ന് വിളിച്ചുപറഞ്ഞ് ആക്രമി ആന്ദ്രേയുടെ തൊട്ടുപിറകില്‍നിന്ന് നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. രക്തത്തില്‍ കുളിച്ച് പിടഞ്ഞുവീണ ആന്ദ്രേ തല്‍ക്ഷണം മരിച്ചു. ആക്രമിയെ സുരക്ഷാഭടന്മാര്‍ വെടിവെച്ചുകൊന്നതായി തുര്‍ക്കിയിലെ എന്‍.ടി.വി റിപ്പോര്‍ട്ടുചെയ്തു. പൊലീസ് ഓഫിസറുടെ ഐ.ഡി കാര്‍ഡ് ഉപയോഗിച്ചാണ് അക്രമി ചിത്രപ്രദര്‍ശനം നടക്കുന്നിടത്തേക്ക് കയറിയത്. ആന്ദ്രേയുടെ പ്രസംഗം ഏതാനും നിമിഷം പിന്നിട്ടപ്പോള്‍ തൊട്ടുപിറകില്‍ നിന്നിരുന്ന ആക്രമി ഹാളിലുണ്ടായിരുന്നവരോട് പുറത്തുപോകാന്‍ ആക്രോശിക്കുകയും ആന്ദ്രേയെ വെടിവെക്കുകയുമായിരുന്നു. അംബാസിഡറെ വെടിവെച്ച അക്രമിയെ സുരക്ഷാ സൈനികര്‍ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.