വെബ് ഡെസ്‌ക്:
സംസ്ഥാനത്തെ നവമാധ്യമ കൂട്ടായ്മയായ നിഴലാട്ടത്തിലെ അംഗങ്ങള്‍ കനകക്കുന്നിലെ നിശാഗന്ധി ആഡിറ്റോറിയത്തില്‍ ലോക പുകയില വിരുദ്ധദിനത്തില്‍ ഒത്തു ചേര്‍ന്നു വിവിധ പരിപാടികളോടെ പുകയില വിരുദ്ധദിനം ആചരിച്ചു. സിനിമ, ഡോക്യുമെന്ററി,ഷോര്‍ട്ട്ഫിലിം, ഫോട്ടോഗ്രഫി, ഡിസൈനിംഗ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിഴലാട്ടം. നിരവധി കലാകാരന്മാര്‍ അണിചേരുന്ന ഇത്തരം കൂട്ടായ്മകള്‍ സമൂഹത്തില്‍ പുകയിലയ്ക്കും, മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍ക്കും എതിരേ അവബോധം സൃഷ്ടിക്കുന്നതിനു കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് നിഴലാട്ടത്തിന്റെ പ്രധാന സംഘാടകനായ രതീഷ് രോഹിണി അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പുകയിലയുടെ ഉപയോഗം വര്‍ജ്ജിക്കുമെന്നും നിശാഗന്ധി ഓപ്പണ്‍ എയര്‍ ആഡിറ്റോറിയത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒത്തു ചേര്‍ന്ന നിഴലാട്ടം കൂട്ടായ്മയിലെ അന്‍പതോളം കലാകാരന്മാര്‍ പ്രതിജ്ഞയെടുത്തു. നവമാധ്യമ വിദഗ്ദ്ധനായ സെയ്ദ് ഷിയാസ് അംഗങ്ങള്‍ക്ക് പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രകൃതിയെ ചൂഷണത്തിനു വിധേയമാക്കുന്ന പുതുതലമുറയ്ക്ക് പ്രകൃതിയെ അടുത്തറിഞ്ഞ് പുതിയ ദിശാബോധം പകരുന്നതിനും ലഹരിയില്‍ നിന്നും അവരെ അകറ്റി നിര്‍ത്തുന്നതിനും ഇത്തരം ദിനങ്ങള്‍ തുടക്കം കുറിക്കട്ടെയെന്ന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലൂടെയും പെയിന്റിംഗിലൂടെയും ശ്രദ്ധേയയായ രഹാന ഹബീബ് അഭിപ്രായപ്പെട്ടു.തമിഴ് തിയേറ്റര്‍ ആര്‍ട്ടിസ്റ്റും സിനിമാ നടനുമായ ശങ്കരനാരായണന്‍ ചടങ്ങില്‍ മുഖ്യാതിഥിതിയായിരുന്നു. അനില്‍ കെ.എസ്, തുഷാര്‍ പ്രതാപ്, സൂര്യജിത്ത് കട്ടപ്പന, മഹേഷ് എന്നിവര്‍ സംസാരിച്ചു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പരിസ്ഥിതി സംരക്ഷണംപുതിയ തലമുറയുടെ സുരക്ഷയ്ക്ക് എന്ന വിഷയം ആസ്പദമാക്കി തിരുവനന്തപുരത്ത് ഫോട്ടോപ്രദര്‍ശനം ഉള്‍പ്പടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ലോക പുകയില വിരുദ്ധദിനാചരണ ത്തിനു ശേഷം ചേര്‍ന്ന നിഴലാട്ടം അംഗങ്ങളുടെ യോഗത്തില്‍ തീരുമാനമായി