ചരിത്രം കുറിച്ച് കരുണ്‍ നായര്‍;ചെന്നൈ ടെസ്റ്റില്‍ കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ച്വറി;ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

ചെന്നൈ: സെഞ്ചുറി, ഇരട്ടസെഞ്ചുറി പിന്നാലെ ട്രിപ്പിള്‍ സെഞ്ചുറി തികച്ച് ചരിത്രം കുറിച്ച് മലയാളി താരം കരുണ്‍ നായര്‍.
ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗിസില്‍ ട്രിപ്പിള്‍ സെഞ്ച്വറിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നു കരുണ്‍. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി താരവും രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനുമാണ് 25 കാരനായ കരുണ്‍. ഇതിന് മുന്‍പ് വിരേന്ദര്‍ സെവാഗ് മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ട്രിപ്പിള്‍ നേടിയിട്ടുള്ളത്.381 പന്തില്‍ നിന്നാണ് കരുണ്‍ ത്രിപ്പിള്‍ സെഞ്ച്വറി നേടിയത്. 381 പന്തില്‍ 32 ഫോറും നാല് സിക്‌സും സഹിതമാണ് കരുണിന്റെ ത്രിപ്പിള്‍ സെഞ്ച്വറി. ടെസ്റ്റിലെ ഇന്ത്യ ഏറ്റവും ഉയര്‍ന്ന സ്‌കോറും ചെന്നൈയില്‍ പിറന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 759 റണ്‍സാണ് ഇന്ത്യ നേടിയത്. ഇതോടെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 282 റണ്‍സിന്റെ ലീഡായി.നേരത്തെ 306 പന്തില്‍ 23 ഫോറും ഒരു സിക്‌സും സഹിതമാണ് കരുണ്‍ ഡബിള്‍ സെഞ്ച്വറി തികച്ചത്. 185 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് കരുണ്‍ സെഞ്ച്വറി നേട്ടം . ഒരു മലയാളി താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയാണ് ഇത്. കരുണിനെ കൂടാതെ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും അര്‍ധ സെഞ്ച്വറി നേടി. അശ്വിന്‍ 67ഉം ജഡേജ പുറത്താകാതെ 51ഉം റണ്‍സെടുത്തു. 29 റണ്‍സുമായി മുരളി വിജയ് പുറത്തായി. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ ബ്രോഡും ഡ്വസനും രണ്ടും മൊയീന്‍ അലി, ബെന്‍ സ്‌റ്റോക്ക്ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.നേരത്തെ മൂന്നാം ദിവസം ഒരു റണ്‍സിന് ഡബിള്‍ സെഞ്ച്വറി നഷ്ടപ്പെട്ട കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് നട്ടെല്ലായത്. 311 പന്തില്‍ 16 ഫോറും മൂന്ന് സിക്‌സും സഹിതമാണ് രാഹുല്‍ 199 റണ്‍സെടുത്തത്. കരിയറിലെ നാലാം സെഞ്ച്വറിയാണ് രാഹുലിന്റേത്. പരിക്കില്‍ നിന്നും മുക്തമായി രാഹുലിന്റെ തകര്‍പ്പന്‍ തിരിച്ചുവരവായി മത്സരം.രാഹുലിനെ കൂടാതെ പാര്‍ത്ഥീവ് പട്ടേലും കരുണ്‍ നായരും അര്‍ധസെഞ്ച്വറി നേടി. പാര്‍ത്ഥീവ് 71 റണ്‍സെടുത്തു. കരുണ്‍ 70 റണ്‍സുമായി പുറത്താകാതെ ക്രീസിലുണ്ട്. അതെസമയം പൂജാര 16ഉം നായകന്‍ വിരാട് കോഹ്ലി 15ഉം റണ്‍സെടുത്തു പുറത്തായി. ഇംഗ്ലണ്ടിനായി ബ്രോഡ്, മൊയീന്‍ അലി, ബെന്‍ സ്റ്റോക്ക്, ആദില്‍ റഷീദ് എന്നിവര്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ മുഈന്‍ അലിയുടെ സെഞ്ച്വറിക്കു പിന്നാലെ ലിയാം ഡേവിഡ്‌സണിന്റെയും ആദില്‍ റാഷിദിന്റെയും അര്‍ധ സെഞ്ച്വറിയുടെ മികവില്‍ സന്ദര്‍ശകര്‍ 477 റണ്‍സെടുത്തത്. നാലിന് 284 എന്ന രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്‌ളണ്ട് കരുതലോടെയായിരുന്നു കളി തുടങ്ങിയത്. സെഞ്ച്വറിയുമായി നിലയുറപ്പിച്ച മുഈന്‍ അലി (146) ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ പ്രതിരോധിച്ചു നിന്നു. എന്നാല്‍, സ്‌കോര്‍ ബോര്‍ഡിലേക്ക് മൂന്നു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ആയുസ്സ് കൂടുതല്‍ നല്‍കാതെ ബെന്‍സ്റ്റോക്കിനെ (6) പുറത്താക്കി ആര്‍. അശ്വിന്‍ വിക്കറ്റുവേട്ടക്ക് തുടക്കമിട്ടു. കറങ്ങിവന്ന പന്ത് ബാറ്റില്‍ തട്ടി വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലിന്റെ ഗ്‌ളൗവില്‍ കുരുങ്ങുകയായിരുന്നു.പിന്നാലെ വന്ന ജോസ് ബട്ട്‌ലറെ ഇശാന്ത് ശര്‍മ എല്‍.ബി.ഡബ്‌ള്യൂവില്‍ അകപ്പെടുത്തിയതോടെ ഇംഗ്‌ളണ്ട് ആറിന് 300 എന്ന നിലയിലായി. പിന്നീടിറങ്ങിയ ലിയാം ഡേവിഡ്‌സണ്‍ മുഈന്‍ അലിക്ക് പിന്തുണനല്‍കിയെങ്കിലും ഉമേഷ് യാദവ് സെഞ്ച്വറി താരത്തെ 146ന് പുറത്താക്കി. 13 ഫോറും ഒരു സിക്‌സും ചേര്‍ന്നതായിരുന്നു അലിയുടെ ഇന്നിങ്‌സ്. എട്ടാം വിക്കറ്റില്‍ ലിയാം ഡേവിഡ്്‌സണും (66) ആദില്‍ റാഷിദും (60) ക്രീസില്‍ നിലയുറപ്പിച്ചതോടെ സ്‌കോര്‍ 400 കടന്നു. ഇരുവരും ചേര്‍ന്ന് 108 റണ്‍സിന്റെ ടോട്ടല്‍ പടത്തുയര്‍ത്തി. ഈ കൂട്ടുകെട്ട് പിളര്‍ന്നതോടെ ഇംഗ്‌ളണ്ട് എളുപ്പം കീഴടങ്ങി.കൊച്ചിയിലെ സ്വന്തം നാട്ടില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് കിരീടം കൈവിട്ടതിന്റെ ദുഖഭാരത്തില്‍ കഴിയുന്ന മലയാളികള്‍ക്ക് ആനന്ദത്തിന്റെ കണ്ണീര്‍ നല്‍കുന്ന ഇന്നിംഗ്‌സ് ചെന്നൈയില്‍ പിറന്നു.

© 2024 Live Kerala News. All Rights Reserved.