ജൂനിയര്‍ ഹോക്കി ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; ബെല്‍ജിയത്തെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്

ലഖ്‌നോ: പുരുഷ ജൂനിയര്‍ ഹോക്കി ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.ആദ്യ പാദത്തില്‍ ഗുര്‍ജന്ദ് സിങ്ങും സിമ്രജിത് സിങ്ങും നേടിയ ഗോളുകളിലാണ് ആതിഥേയരുടെ വിജയം.കളിയുടെ എട്ടാം മിനുറ്റിലായിരുന്നു ഗുര്‍ജന്ത് സിംഗിന്റെ ഗോള്‍ പറന്നത്. തുടര്‍ന്നു 22ാം മിനിറ്റില്‍ സിമ്രന്‍ജിത് സിംഗ് മികച്ചൊരു നീക്കത്തിലൂടെ ഇന്ത്യയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു. കളിതീരാന്‍ നീമിഷങ്ങള്‍ അവശേഷിക്കേ ലഭിച്ച പെനാല്‍ട്ടി കോര്‍ണറില്‍ ബെല്‍ജിയം ആശ്വാസ ഗോള്‍ നേടുകയായിരുന്നു. ആദ്യം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യയ്ക്ക് പെനാല്‍റ്റി കോര്‍ണറുകള്‍ ഉള്‍പ്പെടെ നിരവധി അവസരങ്ങളാണ് ലഭിച്ചത്.ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ രണ്ടാമത്തെ ലോക കിരൂടമാണിത്.ഇന്ത്യ ഇതിനുമുമ്പ് ജൂനിയര്‍ ഹോക്കി ലോകകപ്പ് ചാമ്പ്യനായത് 2001ലാണ്.

© 2024 Live Kerala News. All Rights Reserved.