തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പിന്നില്‍ പൂര്‍വ്വവൈരാഗ്യമെന്ന് പൊലീസ്; അയല്‍വാസിക്കായി തിരച്ചില്‍

പാറശാല: തിരുവനന്തപുരം പാറശാലയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.ചെങ്കല്‍ ആറയൂര്‍ വാര്‍ഡിലെ ബിജെപി ബൂത്ത് പ്രസിഡന്റായ അനില്‍കുമാറിനെ(43)യാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണ്ിയോടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്നു പാറശ്ശാല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ ചിലരുമായുള്ള പൂര്‍വ്വവൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് പറഞ്ഞു.അനിലിനെ വീടിന് സമീപത്തെ റോഡില്‍ രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവിനെ പൊലീസ് തിരയുന്നു.

© 2024 Live Kerala News. All Rights Reserved.