നടി ഷംന കാസിം വിവാഹിതയാകുന്നു; വരന്‍ ഉത്തരേന്ത്യയില്‍ നിന്നും

നടിയും നര്‍ത്തകിയുമായ ഷംന കാസിം വിവാഹിതയാകുന്നു. നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.ഇനി ഒരു കല്യാണമായിക്കൂടെ എന്നുചോദിച്ചു അച്ഛനും അമ്മയും. ആലോചിച്ചപ്പോള്‍ തോന്നി ശരിയാണല്ലോ എന്ന്. ഫെയ്‌സ്ബുക്കിലൂടെ പലതവണ കേട്ട കല്യാണവാര്‍ത്ത പോലെയല്ല കേട്ടോ. ഇത് സത്യമാ. കല്യാണം അത്ര സിംപിള്‍ കാര്യമല്ലല്ലോ. വലിയവര്‍ തീരുമാനിക്കട്ടെ എന്നു കരുതി. ഹിന്ദി എനിക്ക് വലിയ വശമില്ല, എന്നാലും സാരമില്ല, ഒരു നോര്‍ത്ത് ഇന്ത്യന്‍ പയ്യനെ മതിയെന്ന് ഞാന്‍ പറഞ്ഞു. ചെക്കനെ കിട്ടേണ്ട താമസമേയുള്ളൂ.. തീരുമാനമായാല്‍ ഫെയ്‌സ്ബുക്കിലൂടെയോ ട്വിറ്ററിലൂടെയോ അല്ല, എല്ലാവരെയും നേരിട്ട് തന്നെ അറിയിക്കും.’ ഷംന മാസികയിലെ അഭിമുഖത്തില്‍ പറഞ്ഞു. വിവാഹം തീരുമാനിച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ വിവാഹവും വേണമെന്നാണ് എന്റെ പ്ലാന്‍. വിവാഹത്തിനു ശേഷവും നൃത്തം ചെയ്യും. അതെന്റെ പാഷനാണ്. അഭിനയം തുടരണോ എന്ന് തീരുമാനിക്കുന്നത് അദ്ദേഹമായിരിക്കും.’ ഷംന പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.