ദിലീപ്-കാവ്യ വിവാഹവാര്‍ത്ത പ്രതീക്ഷിച്ചിരുന്നു;കേട്ടപ്പോള്‍ അദ്ഭുതവും സന്തോഷവും തോന്നിയെന്ന് ഗോപിക

ദിലീപ്-കാവ്യ വിവാഹ വാര്‍ത്ത ഞെട്ടിച്ചോ എന്ന് നടി ഗോപികയോട് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടി ഇങ്ങനെ. പുതിയ ലക്കം വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത. ‘പ്രതീക്ഷിച്ചിരുന്ന വാര്‍ത്തയാണെങ്കിലും കേട്ടപ്പോള്‍ അദ്ഭുതവും സന്തോഷവും തോന്നി. നല്ല തീരുമാനം തന്നെയാണത്, എന്നായാലും നടക്കേണ്ടത്. ഇനി ഗോസിപ്പൊന്നും കേള്‍ക്കേണ്ടല്ലോ. അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ കാവ്യയുമായി നല്ല അടുപ്പമുണ്ടായിരുന്നു. ഇടയ്ക്ക് കൊച്ചിയില്‍ വച്ച് കാണാറുണ്ടായിരുന്നു. വിവാഹശേഷം വിദേശത്തേയ്ക്കു പോന്നപ്പോള്‍ ഫോണ്‍ ചെയ്യലായി മാറി. മോന്റെ പിറന്നാളിന്റെ ഫോട്ടോ ഒക്കെ അയച്ചു. കഴിഞ്ഞ ‘അമ്മ’ മീറ്റിങ്ങിന് കണ്ടപ്പോള്‍ കുറേനേരം സംസാരിച്ചിരുന്നു, ഗോപിക പറയുന്നു.

© 2024 Live Kerala News. All Rights Reserved.