സഹോദരിയെ കമന്റടിച്ചതിന് 18 കാരന്റെ തല വെട്ടിമാറ്റി; വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേര്‍ പിടിയില്‍

നാസിക്ക്: സഹോദരിയെ കമന്റടിച്ചതില്‍ പ്രകോപിതരായി രണ്ട് യുവാക്കളും ഒരു വിദ്യാര്‍ത്ഥിയും ചേര്‍ന്ന് 18 കാരന്റെ തല വെട്ടിമാറ്റി. ശനിയാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില മൂന്ന് പേരും പൊലീസ് പിടിയിലായി. ഇരയായ 18 കാരന്‍ ഉള്‍പ്പെട്ട സംഘം ഒരു പെണ്‍കുട്ടിയെ കമന്റടിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു കുറ്റകൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. അക്ഷയ് ഗുലേയാണ് കൊല്ലപ്പെട്ട് .സംഭവദിവസം രാത്രി ഒമ്പതേമുക്കാലോടെ സുഹൃത്തുക്കളായ ശങ്കര്‍ ഗാര്‍ദേ, രോഹിദാസ് മര്‍ട്ടാഡക് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം വരികയായിരുന്നു അക്ഷയ് ഗുലേ. ഈ സമയത്ത് ആകാശ് ഖെയ്ര്‌നാര്‍, സാഗര്‍ അംബേക്കര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും ചേര്‍ന്ന് അക്ഷയ് ഗുലേയെ തടഞ്ഞു.ഖെയ്ര്‌നാറിന്റെ സഹോദരിയെ കമന്റടിച്ചെന്നാരോപിച്ച് ഗുലേയെ മര്‍ദ്ദിക്കാന്‍ തുടങ്ങുകയും ചെയ്തു.തുടര്‍ന്ന് ഗാര്‍ദേശയും മര്‍ട്ടാഡക്കും ഗുലേയെ സഹായിക്കാന്‍ എത്തുകയും മൂവരും ഓടി രക്ഷപ്പെടുകയും ചെയ്‌തെങ്കിലൂം അക്രമിസംഘം പിന്നാലെയെത്തി പിടികൂടി. പിന്നീട് ഗുലേയുടെ ശരീരം റോഡില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വഴിയാത്രക്കാരനാണ് പോലീസിനെ വിളിച്ച് വിവരം പറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.