വിവാഹശേഷം ദീലിപ്-കാവ്യ താരദമ്പതികള്‍ ആദ്യമായി ചലച്ചിത്രോത്സവ വേദിയില്‍;അടൂര്‍ ഗോപാലകൃഷ്ണന് ആദരവും ‘പിന്നെയും’ പ്രദര്‍ശിപ്പിക്കും

വിവാഹശേഷം ദീലിപ്-കാവ്യ താരദമ്പതികള്‍ ആദ്യമായി പങ്കെടുക്കുന്ന പൊതുചടങ്ങ് രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍.ചലച്ചിത്ര ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങില്‍ താരദമ്പതികളിായ ദിലീപും കാവ്യ മാധവനും പങ്കെടുക്കും. തിങ്കളാഴ്ച വൈകീട്ട് 6.30 ന് ശ്രീ തീയറ്ററിലാണ് പരിപാടി. തുടര്‍ന്ന് ദിലീപും കാവ്യയും പ്രധാന കഥാപാത്രങ്ങളായ അടൂരിന്റെ ‘പിന്നെയും’ പ്രദര്‍ശിപ്പിക്കും. വിവാഹത്തിന് മുന്‍പ് ഇവര്‍ ജോഡികളായി അഭിനയിച്ച അവസാന ചിത്രമാണ് പിന്നെയും.അടൂരിന്റെ 50 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തെയും സംഭാവനകളേയും വിലയിരുത്തുന്ന പ്രത്യേക പരിപാടി രാവിലെ 11.30 ന് അപ്പോളോ ഡിമോറയില്‍ നടക്കും. ചലച്ചിത്ര നിരൂപകനായ എം.കെ. രാഘവേന്ദ്ര, യുമ ദാകന്‍ഹ, സെമ്പല്‍ ചാറ്റര്‍ജി, അഭിനേതാക്കളായ മെഹല്ലി മോദി, മീന ടി. പിള്ള, ഡോ. ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും. പര്‍ദജിത് ബയുവയുടെ ‘ഫേസ് ടു ഫേസ്, ദ സിനിമ ഓഫ് അടൂര്‍ ഗോപാലകൃഷ്ണന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യും.

© 2024 Live Kerala News. All Rights Reserved.