ഇത് കാണേണ്ട ബ്രഹ്മാണ്ഡ ചിത്രം..

ബാഹുബലി (ഹ്യുമന്‍ വിത്ത് ഗോഡ് ലൈക്ക് ആന്‍ഡ് സ്ട്രംഗ്ത്ത്) ഇന്ത്യന്‍ സിനിമാ ലോകം കണ്ട ഏറ്റവും വലിയ ചിത്രം…. അവതരണം കൊണ്ടും അഭിനയം കൊണ്ടും.. ആര്‍ട്ട് വര്‍ക്കുകളും ഗ്രാഫിക്‌സ്, ഛായഗ്രഹണവുമെല്ലാം ചേര്‍ത്ത് ഒരു ഹോളിവുഡ് ചിത്രത്തിനൊപ്പം തന്നെ നില്‍ക്കുന്ന ഇന്ത്യന്‍ ചലച്ചിത്രം.

 

CHALSE

ചാള്‍സ് ജോര്‍ജ്ജ്‌

ചിത്രം തിയേറ്ററില്‍ കാണാന്‍ പോകുന്നതിനുമുന്‍പ് പ്രേക്ഷകരോട് ഒരുവാക്ക് ഒരിക്കലും ഒരുത്തരത്തിലുള്ള ലോജിക്കും മനസ്സില്‍ വച്ച് കാണാന്‍ പോവരുത്. കാരണം ചിത്രത്തില്‍ ലോജികിനു പ്രാധാന്യമില്ല. എന്തായാലും കാശ് മുടക്കിയാല്‍ നിരാശപ്പെടേണ്ടി വരില്ല. തുടക്കം മുതല്‍ അവസാനം വരെ ചിത്രം പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു.എല്ലാത്തരത്തിലും ഇന്ത്യന്‍ സിനിമയുടെ വലിയൊരു ചരിത്രമായിരിക്കും ബാഹുബലി. എസ് രാജമൗലി എന്ന സംവിധായകന്റെ 13 ാം ചിത്രമാണ്. ഇദ്ദേഹത്തിന്റെ തന്നെ ചിത്രം തന്നെയാണ് അരുന്ധതി, മകധീര, ഈഗ എന്നീ ചിത്രങ്ങള്‍ക്കു ശേഷമള്ള ചിത്രമാണ് ബാഹുബലി. 2012 ല്‍ ഈഗ എന്ന ചിത്രം പുറത്തിറങ്ങിയത്. രണ്ടര വര്‍ഷം കൊണ്ടാണ് ഈ ചിത്രം പൂര്‍ത്തികരിച്ചത്. 250 കോടി മുതല്‍ മുടക്കില്‍ രണ്ടു പാര്‍ട്ടായിട്ടാണ് ചിത്രം പൂര്‍ത്തിക്കരിച്ചത്.
ഈഗ, മഗദീര എന്നി ചിത്രങ്ങളുടെ ഗ്രാഫിക്‌സിനേക്കാളും ഒരുപടി മുന്നില്‍ തന്നെയാണ് ബാഹുബലി ചിത്രം.ഹിറ്റുകള്‍ മാത്രം സമ്മാനിച്ച രാജമൗലിയുടെ മറ്റൊരു ബ്ലോക്ക് ബെസ്റ്റര്‍ ഹിറ്റാണ് ബാഹുബലി എന്നു പറയുന്നതില്‍ തെറ്റില്ല. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ സംവിധായകന്‍ രാജമൗലിയും പ്രത്യക്ഷപ്പെടുന്നുണ്ട്. തമന്ന എന്ന നടിയുടെ സിനിമാ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ബാഹുബലിയെ അവന്തിക.കഥയിലെ നായകനായ ശിവ എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്നത് പ്രവാസ് ആണ്.

ചിത്രത്തിന്റെ കഥ നായകനായ ശിവയ്ക്ക് തന്റെ കഴിഞ്ഞക്കാലത്തെക്കുറിച്ച് അറിയില്ല. എന്നാല്‍ ജന്മനാ ദൈവ തുല്യമായ ശക്തി ലഭിക്കുന്നു. ഈ സമയത്ത് മഹിഷ്ണതി രാജ്യത്തിലെ അവന്തികയെ കണ്ടുമുട്ടുകയും പ്രണയത്തിലാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അവന്തികയോടപ്പം ശിവ അവളുടെ രാജ്യത്തേക്കു പോവുന്നു. അവിടെ വച്ച് ശിവയുടെ കഴിഞ്ഞ കാലത്തേക്കുറിച്ച് അറിയുന്നു. ഇതിലൂടെ കഥ ഫ്‌ലാഷ് ബാക്ക്. ഇതില്‍ എടുത്ത് പറയാവുന്നത് ചിത്രത്തില്‍ 30 മിനിറ്റോളം യുദ്ധമാണ്. ഇത് മഹാഭാരത കഥയെ പോലും അനുസ്മരിപ്പിക്കുന്ന തരത്തിലാണ്. ഇതിന്റെ ക്ലൈമാക്‌സ് രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ചയാണ്. പെട്ടെന്നു ഒരിക്കലും അവസാനിക്കാതെ അവസാനിക്കുന്ന് സിനിമയാണിത്. 300 ബി സി,ക്ലാരിയെറ്റര്‍ തുടങ്ങിയ ചിത്രങ്ങളോടപ്പം തന്നെ വേണമെങ്കില്‍ താരതമ്യപ്പെടുത്താം.

Watch Video

ചിത്രത്തില്‍ മഹിഷ്ണതി എന്ന രാജ്യത്തെ രാജ്ഞിയായി രമ്യാ കൃഷ്ണനും സേനാതിപതിയായി സത്യരാജുമാണ് വേഷമിടുന്നു. ചിത്രത്തില്‍ അവരവരുടെ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയില്‍ തന്നെയാണ് അവതിരിപ്പിച്ചത്. തമിഴ്, മലയാളം പതിപ്പില്‍ വൈക്കം വിജയലക്ഷമി വളരെ മനോഹരമായി പാടിയിട്ടുണ്ട്. കിര്‍വാണിയാണ് ചിത്രത്തില്‍ സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തെ മനോഹരമായി സംയോജിപ്പിച്ചിരിക്കുന്നത് കൊട്ടഗിരി വെങ്കടേശ്വര റാവു ആണ്. ഇതിന്റെ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മലയാളിയായ സാബു സിറില്‍ ആണ്. ചിത്രത്തിന്റെ ക്യാമറ അസാധ്യമായി ചെയ്തിരിക്കുന്നത് സെന്തില്‍ കുമാറാണ്.3000 ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ ഇതില്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്‌.

Watch Making Video