ശബരിമലയിലെ അരവണ പ്ലാന്റില്‍ പൊട്ടിത്തെറി; അഞ്ചു പേര്‍ക്ക് പരിക്ക്

ശബരിമല: ശബരിമലയിലെ അരവണ നിര്‍മ്മാണ പ്ലാന്റില്‍ പൊട്ടിത്തെറി. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പാലക്കാട് നന്ദിക്കോട് വാത്തിക്കുളം സ്വദേശി അനീഷിന് മുഖത്തും ദേഹത്തും ഗുരുതര പൊള്ളലേറ്റു . അനീഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ കൊല്ലം സ്വദേശികളായ സോമന്‍, ഉദയന്‍, വിഷ്ണു, ശശികുമാര്‍ എന്നിവരെ പത്തനംതിട്ട ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അരവണ ഒഴുകിയെത്തുന്ന പൈപ്പാണ് പൊട്ടിത്തെറിച്ചത്. എങ്ങനെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് വ്യക്തമല്ല.

© 2024 Live Kerala News. All Rights Reserved.