മലപ്പുറം ജില്ലയില്‍ ഭൂചലനം; ഭൂചലനം അനുഭവപ്പെട്ടത് കൊണ്ടോട്ടി, വള്ളുവമ്പ്രം; വലിയ കുലുക്കവും ശബ്ദവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍

മലപ്പുറം: ജില്ലയില്‍ നേരിയ ഭൂചലനം. കൊണ്ടോട്ടി, വള്ളുവമ്പ്രം എന്നിങ്ങനെയുളള സ്ഥലങ്ങളിലാണ് വലിയ കുലുക്കവും ശബ്ദവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. ഇന്നു രാവിലെ 6.20നും 6.30നുമിടയിലാണ് പ്രകമ്പനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

© 2024 Live Kerala News. All Rights Reserved.