പാലക്കാട് സിപിഎം ഓഫീസിന് നേരെ പെട്രോള്‍ ബോംബേറ്;എന്‍ എന്‍ കൃഷ്ണദാസിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു; ആക്രമണം നടത്തിയത് നാലംഗ സംഘം

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാകമ്മറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. രാത്രി 12 മണിയോടെ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.സംഭവത്തില്‍ എന്‍. എന്‍. കൃഷ്ണദാസിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. രണ്ട് പെട്രോള്‍ ബോംബുകളാണ് അജ്ഞാതസംഘം എറിഞ്ഞത്.സംഭവ സമയത്ത് ഓഫീസിലുണ്ടായിരുന്ന ഓഫീസ് സെക്രട്ടറി ഉടന്‍തന്നെ പുറത്തിറങ്ങിയെങ്കിലും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. പ്രദേശത്ത് ബിജെപി -സിപിഎം സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെ തിരുവനന്തപുരത്തെ ബിജെപി ഓഫീസിനു നേര്‍ക്കും സമാന രീതിയിലുള്ള ബോംബാക്രമണമുണ്ടായിരുന്നു.
.

© 2024 Live Kerala News. All Rights Reserved.