തൃഷ മലയാളത്തിലേക്ക്? നിവിന്‍ പോളിയുടെ നായികയായി താരസുന്ദരി എത്തുന്നു

തെന്നിന്ത്യന്‍ നടി തൃഷ മലയാള സിനിമയില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. ശ്യാമപ്രസാദിന്റെ സംവിധാനത്തിലെ നിവിന്‍ പോളിയുടെ നായികയായി എത്തുന്നത് തൃഷയാണെന്ന് കേള്‍ക്കുന്നു.ഇവിടെ, ഇംഗ്ലീഷ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രമാണ് ‘ഹെ ജൂഡ്’. അടുത്ത മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.’ഹെ ജൂഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. ജൂഡ് എന്ന കഥാപാത്രത്തെ നിവിന്‍ പോളി അവതരിപ്പിക്കും. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍കുമാര്‍ ആണ് നിര്‍മാണം.തൃഷയുടെ അരങ്ങേറ്റം ഏറെ പ്രതീക്ഷയോടെയാണ് മോളിവുഡ് സിനിമാ ലോകം കാത്തിരിക്കുന്നത്. മുമ്പ് തൃഷ മലയാളത്തില്‍ അഭിനയിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വൈറ്റില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പല കാരണങ്ങളാലും തൃഷ ചിത്രത്തില്‍ നിന്ന് പിന്മാറി. ഹുമ ഖുറേഷിയെയാണ് പകരക്കാരായി കണ്ടത്തിയത്. മാധവിക്കുട്ടിയുടെ വേഷം ബോളീവുഡ് സുന്ദരി വിദ്യാബാലന്‍ ചെയ്യുന്നതിന് പിന്നാലെയാണ് തൃഷയുടെ മലയാള അരങ്ങേറ്റം നടക്കുന്നത്.

© 2024 Live Kerala News. All Rights Reserved.