അടുത്തമാസം ശമ്പളം നല്‍കാന്‍ സംസ്ഥാനത്ത് പണമുണ്ടാകില്ല;നോട്ടുനിരോധനം എന്തിന് വേണ്ടിയാണെന്നത് മോദിക്ക് ഇപ്പോള്‍ ഉത്തരമില്ല;പ്രധാനമന്ത്രിയെ ജനങ്ങള്‍ വിചാരണ ചെയ്യേണ്ടി വരുമെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം:500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനം അകപ്പെട്ട കടുത്ത പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ധനമന്ത്രി തോമസ് ഐസക്ക്്.പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനങ്ങള്‍ വിചാരണ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തമാസം ശമ്പളം നല്‍കുന്നതിനായി സംസ്ഥാനത്ത് പണമുണ്ടാകില്ല.. കേന്ദ്രത്തോട് കൂടുതല്‍ വായ്പ ആവശ്യപ്പെടണം. വായ്പ ലഭിച്ചാല്‍ മാത്രമെ ഈ വലിയ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയു. എന്തിനു വേണ്ടിയാണ് നോട്ട് നിരോധനമെന്നതിന് പ്രധാനമന്ത്രിക്ക് ഇപ്പോള്‍ ഉത്തരമില്ല. അതുകൊണ്ടു മാത്രമാണ് ക്യാഷ്‌ലെസ് എക്കോണമിയെക്കുറിച്ച് അദ്ദേഹം വാചാലനാകുന്നത്.നോട്ട് നിരോധനത്തെ തുടര്‍ന്ന് ട്രഷറികള്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതിനാല്‍ ഒരാഴ്ച പിന്നിട്ടിട്ടും സംസ്ഥാനത്തെ ശമ്പളപെന്‍ഷന്‍ വിതരണം താറുമാറായിരിക്കുകയാണ്. 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് ഒരുമാസം തികയുന്ന ദിവസവും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുളള കടുത്ത വിമര്‍ശനങ്ങള്‍ ഐസക്ക് തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.