കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇനി രണ്ട് നാള്‍ മാത്രം;ഇത്തവണ 184 ചിത്രങ്ങള്‍;13000 ഓളം ഡെലിഗേറ്റുകള്‍ പങ്കെടുക്കും

തിരുവനന്തപുരം: 21ാ മത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇനി രണ്ടു നാള്‍ മാത്രം. ഐഎഫ്എഫ്‌കെ 2016പ്രതിനിധികള്‍ക്കായുള്ള പാസുകള്‍ മന്ത്രി എ കെ ബാലന്‍ നടി മഞ്ജു വാരിയര്‍ക്ക് നല്‍കി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ മേളയുടെ ഓഫീസും മന്ത്രി ഉദ്ഘാടനം ചെയ്തു. പങ്കാളിത്തം കൊണ്ടും സിനിമകളുടെ പ്രമേയം കൊണ്ടും വ്യത്യസ്ത രീതിയിലാണ് 21 മത് രാജ്യാന്തര ചലച്ചിത്ര മേള എത്തുന്നത്. സിനിമാ ആസ്വാദകര്‍ ഒരു തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് എന്ന പോലെയാണ് ചലച്ചിത്രമേളയിലേക്ക് എത്തുന്നതെന്ന് നടി മഞ്ജ വാരിയര്‍ അഭിപ്രായപ്പെട്ടു.സിനിമയുടെ പ്രമേയം കൊണ്ടും പുത്തന്‍വിസ്മയമാണ് 21 മത് രാജ്യാന്തര ചലച്ചിത്ര മേള സൃഷ്ടിക്കുന്നത്. ചലച്ചിത്ര മേളയില്‍ പ്രത്യേക സൗകര്യങ്ങളാണ് ഭിന്ന ലിംഗക്കാര്‍ക്കായി ഒരുക്കുന്നത്. ഡിസംബര്‍ ഒന്‍പത് മുതല്‍ 16 വരെയാണ് കേരളാ രാജ്യാന്തര ചലച്ചിത്ര മേള തിരുവനന്തപുരത്ത് അരങ്ങേറുന്നത്. 62 രാജ്യങ്ങളില്‍ നിന്നായി 184 സിനിമകളാണ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 13000 ഓളം ഡെലിഗേറ്റുകളാണ് ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കുന്നത്.

© 2024 Live Kerala News. All Rights Reserved.