സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്; ‘അമ്മ’യുടെ ജീവിത പാതയിലൂടെ……..

നിധിന്‍കുമാര്‍

തമിഴ് മക്കള്‍ നെഞ്ചേറ്റിയ ഒരൊറ്റ അമ്മയേയുള്ളു, അത് പുരട്ചി തലൈവി ജെ  ജയലളിതയെയാണ്. അതിജീവനത്തിന്റെ ഒരു പാഠപുസ്തകമാണ് ജയലളിതയുടെ ജീവിതകഥ.1948 ഫെബ്രുവരി 24 നാണ് അഭിഭാഷകനായ ജയറാമിനും വേദവല്ലിയുടെയും (സന്ധ്യ) മകളായി അമ്മു എന്ന ചെല്ലപ്പേരുള്ള കോമളവല്ലി ജനിക്കുന്നത്. കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ തമിഴ് ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച ജയലളിതയ്ക്ക് തന്റെ രണ്ടാം വയസ്സില്‍ പിതാവിനെ നഷ്ടമായി. കേവലം മൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ജയലളിത നൃത്തലോകത്ത് ചുവടുവയ്ക്കുന്നത്. ഭരതനാട്യമായിരുന്നു കുഞ്ഞു ജയ ആദ്യം അഭ്യസിച്ചത്. നൃത്തത്തിന്റെ ലോകത്തുനിന്നും ചലച്ചിത്രലോകത്തേക്ക് എത്താന്‍ ജയലളിത നിര്‍ബന്ധിക്കപ്പെട്ടു. അമ്മ സന്ധ്യയാണ് ജയലളിതയെ സിനിമാ ലോകത്തേക്ക് എത്തിച്ചത്. 15ാം വയസിലാണ് ജയലളിത ആദ്യമായി അഭിനയിക്കുന്നത്. തന്റെ പഠനത്തിന് വിഘാതം വരാത്ത രീതിയില്‍ അവര്‍ സിനിമാഭിനയവുമായി മുന്നോട്ടു പോയി. അമ്മ സന്ധ്യയും സിനിമയിലഭിനയിക്കുന്നുണ്ടായിരുന്നു.

jayalalithaa-6
സിനിമയില്‍ അവസരം ലഭിച്ചതോടെയാണ് കോമളവല്ലിയെന്ന ജയലളിതയുടെ തലവരമാറുന്നത്. എപ്പിസില്‍ എന്ന ഇന്ത്യന്‍ നിര്‍മിത ഇംഗ്ലീഷ് സിനിമയിലാണ് ജയലളിത ആദ്യമായി അഭിനയിച്ചത്.1964 ല്‍ ചിന്നഡ കൊംബെ എന്ന കന്നഡ ചലച്ചിത്രത്തിലാണ് ജയലളിത നായികയായി അഭിനയിച്ചത്. പിന്നീട് നിരവധി കന്നഡ, തമിഴ് ചിത്രങ്ങളില്‍ ജയലളിത നായികയായി. ശിവാജി ഗണേശന്‍, രവിചന്ദ്രന്‍, ജയ്ശങ്കര്‍ തുടങ്ങിയവരുടെ നായികയായി തമിഴില്‍ സജീവമായി. അറുപതുകളിലും എഴുപതുകളിലും എംജിആറിന്റെ നായികയായി. വെള്ളിവെളിച്ചത്തിന്റെ പുറത്തും എംജിആറിന്റെ നായികയായാണ് ജയലളിതയെ കാണാനാണ് തമിഴര്‍ക്ക് ഇഷ്ടം. അതിനാല്‍ തന്നെയാണ് ഭാര്യയായ ജാനകിയെക്കാലും അധികം ജയലളിത സ്വീകര്യയാകുന്നത്.എംജി രാമചന്ദ്രനോടൊപ്പം അഭിനയിക്കാന്‍ തുടങ്ങിയതാണ് ജയലളിതയുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയത്.

22

എംജി രാമചന്ദ്രനുമായുള്ള സൗഹൃദത്തിലൂടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എഐഎഡിഎംകെയില്‍ 1980ല്‍ അംഗമായി. അവരുടെ രാഷ്ട്രീയ പ്രവേശനം പാര്‍ട്ടിയിലെ ഉന്നതര്‍ക്കൊന്നും പിടിച്ചില്ല. പ്രധാനമായും എംജിആറിന്റെ ഭാര്യ ജാനകിയ്ക്ക് തന്നെ. പിന്നീടുള്ള ജയലളിത എന്ന സിനിമാ താരം പുരട്ചി തലൈവി എന്ന വിശേഷണത്തിലേക്ക് വളര്‍ന്നതിനു പിന്നില്‍ സിനിമാ കഥയെ വെല്ലുന്ന യാഥാര്‍ഥ്യങ്ങളാണ് ഉള്ളത്.മികച്ച പ്രാസംഗിക കൂടിയായ ജയ പെട്ടന്നാണ് പാര്‍ട്ടിയുടെ പ്രചാരണവിഭാഗം ചുമതല ജയലളിത നേടിയെടുത്തത്. 1983ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ നിന്ന ജയിച്ച് എംഎല്‍എയായി. 84ല്‍ രാജ്യസഭാംഗം. തുടര്‍ന്ന് പാര്‍ട്ടിയില്‍ രണ്ടാമത്തെ സ്ഥാനത്തേക്ക് വളര്‍ന്ന ജയളിതയുടെ രാഷ്ട്രീയ ഗ്രാഫ് കുത്തനെ ഉയരുന്നത് അമ്പരപ്പോടെയാണ് പാര്‍ട്ടി മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ കണ്ടുതുടങ്ങുന്നത്. ദ്രാവിഡ കഴകകക്ഷികളുടെ പിന്‍മുറയായെത്തിയ അണ്ണാ എന്ന് വിളിക്കുന്ന സി.എന്‍. അണ്ണാദുരൈയുടേയും എംജിആറിന്റെയും ശിക്ഷണത്തിലാണ് ജയലളിത തമിഴ് രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ചത്. പിന്നീട് ഡിഎംകെയുമായി തെറ്റിപ്പിരിഞ്ഞ എംജിആര്‍ തന്റെ പുതിയ പാര്‍ട്ടി തുടങ്ങിയപ്പോഴും ജയ ഒപ്പം തന്നെയുണ്ടായിരുന്നു. ജനങ്ങളോടുള്ള താത്പര്യം പോലെതന്നെ ജയലളിതയെ എംജിആറും കാത്തുരക്ഷിച്ചു.1987ല്‍ എംജിആര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ
ഭാര്യജാനകി രാമചന്ദ്രനെ മുഖ്യമന്ത്രിയാക്കാന്‍ എതിര്‍വിഭാഗത്തിന് കഴിഞ്ഞു. ജയലളിതയെ എംജിആറിന്റെ ശവഘോഷയാത്രയില്‍ നിന്ന് മുടിക്കുത്തില്‍ പിടിച്ചു തളളിപ്പുറത്താക്കകയും ചെയ്തിരുന്നു. അവിടെയാണ് ജയലളിതയെന്ന രാഷ്ട്രീയ പ്രവര്‍ത്തക ജനിക്കുന്നത്. അധികനാള്‍ നീണ്ടു നില്‍ക്കാത്ത ജാനകി ഭരണത്തിന് ശേഷം 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ പിളര്‍പ്പ് മുതലെടുത്ത് ഡിഎംകെ അധികാരത്തിലെത്തുകയും ചെയ്തു.ഡിഎംകെയുടെ ഭരണകാലത്തിനിടെ പാര്‍ട്ടിയെ തന്റെ മേധാശക്തിയ്ക്ക് കീഴിലാക്കാന്‍ ജയയ്ക്ക് കഴിഞ്ഞു. ജാനകി രാമചന്ദ്രന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയതോടെ ജയ തന്റെ നിലയുറപ്പിക്കുകയായിരുന്നു.

aiadmk10_20160519_350_630

 

1991ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായി. ഭരണത്തില്‍ നന്നെ പരിചയക്കുറവുണ്ടായിരുന്ന ജയയുടെ ആദ്യ ഭരണം കൈപൊള്ളിയതുതന്നെയായിരുന്നു. അഴിമതിയുടെയും സ്വജന പക്ഷപാതിത്വത്തിന്റെയും കഥകളാണ് പിന്നീട് പുറത്തുവന്നത്.ഇതിന്റെ ഫലം തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തു. എഐഡിഎംകെയെ തൂത്തുവാരി അധികാരത്തിലെത്തിയ ഡിഎംകെയുടെ ഭരണകാലത്ത് അഴിമതി കേസുകളുടെ പേരില്‍ ജയ അറസ്റ്റ് ചെയ്യപ്പെട്ടു. ജയയ്‌ക്കെതിരായ കേസുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരനടപടിയെന്നവണ്ണം അധികാരം തനിക്ക് വന്നപ്പോള്‍ ശേഷം ജയ കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും രാത്രിക്ക് രാത്രി അറസ്‌റ് ചെയ്തു. ക്രിമിനലുകളോട് പെരുമാറുന്ന രീതിയില്‍ മര്‍ദ്ദിച്ചാണ് കരുണാനിധിയെ പോലീസ് അറസ്റ്റ് ചെയ്തത്.അഴിമതി മൂലം മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നാലുമാസം അധികാരത്തില്‍ തുടര്‍ന്ന ഇവര്‍ മുഖ്യമന്ത്രിയായി തുടരാന്‍ ജയയ്ക്ക് യോഗ്യതയില്ലെന്ന് 2001 സെപ്റ്റംബര്‍ 21 ന് സുപ്രിം കോടതി വിധിച്ചതോടെ ഭരണം അവസാനിച്ചു. അന്നുതന്നെ ജയലളിത മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.

ls-polls-jayalalithaa-goes

പിന്നീട് തമിഴകം കണ്ടത് പനീര്‍സെല്‍വത്തെ മുന്നില്‍ നിര്‍ത്തി തിരശ്ശീലയ്ക്ക് പിന്നീല്‍ നിന്നും അധികാരം നിയന്ത്രിക്കുന്ന ജയലളിതയെ ആണ്.. അനധികൃത സ്വത്ത് സമ്പാദക്കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതോടെ ഇതുവരെ തമിഴ്മണ്ണിന്റെ നായികയ്ക്ക് ജയലളിതക്ക് വില്ലന്‍ പരിവേഷം കൈവന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞാണ് തമിഴകത്ത് ജയലളിത വീണ്ടും അധികാരത്തിലെത്തിയത്. അഴിമതി കേസില്‍ കോടതി ശിക്ഷിക്കപ്പെട്ട രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ് ജയലളിത. അന്നും പനീര്‍സെല്‍വം ജയയ്ക്കുവേണ്ടി തമിഴ്‌നാട് ഭരിച്ചു. തുടര്‍ന്ന് മാസങ്ങള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ ഞെട്ടിച്ചുകൊണ്ടാണ് വീണ്ടും ഭരണത്തിലേക്കെത്തിയത്. ജയലളിതയുടേതിന് സമാനമായ സാമൂഹ്യജീവിത സാഹചര്യങ്ങളില്‍ നിന്ന് ഇനിയൊരാള്‍ ദ്രാവിഡ രാഷ്ട്രീയത്തിലും സിനിമയിലും ഒരു പോലെ വിഗ്രഹവല്‍ക്കരിക്കപ്പെടുമോ എന്ന കാര്യം സംശയമാണ്.