ജോമോന്റെ സുവിശേഷങ്ങളിലെ ഗാനങ്ങളെത്തി; പാട്ട് കേള്‍ക്കാം

ദുല്‍ഖറിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ജോമോന്റെ സുവിശേഷങ്ങളിലെ ഗാനങ്ങളെത്തി. വിദ്യാസാഗറാണ് ഈണമിട്ടത്. ജോമോന്റെ സുവിശേഷങ്ങളിലെ മൂന്ന് ഗാനങ്ങള്‍ പാടിയിരിക്കുന്നത് അഭയ് ജോധ്പുര്‍കര്‍, മെറിന്‍ ഗ്രിഗറി, ബല്‍റാം, സുജാത മോഹന്‍, നജിം അര്‍ഷാദ് എന്നിവരാണ്. റഫീഖ് അഹമ്മദാണ് ഗാനരചന.താഴേക്കിടയില്‍ നിന്ന് വളര്‍ന്നുവന്ന വിന്‍സെന്റ് എന്ന വ്യവസായിയുടെയും കുടുംബത്തിന്റെയും കഥയാണ് ‘ജോമോന്റെ സുവിശേഷങ്ങള്‍’. ടൈറ്റില്‍ റോളില്‍ ദുല്‍ഖറെത്തുമ്പോള്‍ വിന്‍സെന്റായി മുകേഷും വിന്‍സെന്റിന്റെ മറ്റൊരു മകനായി വിനു മോഹനും എത്തുന്നു. ‘ജോമോന്റെ’ കൂട്ടുകാരി ‘കാതറിന്‍’ എന്ന കഥാപാത്രമായി അനുപമ പരമേശ്വരനും എത്തുന്നു. ഇന്നസെന്റ്, ഇര്‍ഷാദ്, ജേക്കബ് ഗ്രിഗറി, മുത്തുമണി, ഇന്ദു തമ്പി, രസ്‌ന എന്നിവരും കഥാപാത്രങ്ങളാവുന്നു.