ഇന്ത്യവെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കും; ചെറിയ നീക്കത്തിനും ശക്തമായി മറുപടി നല്‍കണമെന്നും പുതിയ പാക് സൈനിക മേധാവി

റാവല്‍പിണ്ടി: നിയന്ത്രണരേഖയില്‍ ഇന്ത്യസേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന്റെ പുതിയ സൈനിക മേധാവി ലഫ്. ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ നിര്‍ദേശം. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ചെറിയ നീക്കത്തിനും ശക്തിമായ മറുപടി നല്‍കണമെന്നും ബജ്‌വ നിര്‍ദേശം നല്‍കി.റാവല്‍പ്പിണ്ടിയിലെയും നിയന്ത്രണരേഖയിലെയും സൈനികരെ സന്ദര്‍ശിച്ച ശേഷമായിരുന്നു ബാജ്വയുടെ പ്രതികരണം. കശ്മീര്‍ വിഷയത്തെ കുറിച്ചും ബജ്വ സംസാരിച്ചു.ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ആക്രമണവും ഇതിന് പാകിസ്താന്‍ നല്‍കിയ മറുപടിയും സൈനികരുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു. പാകിസ്താന് നേരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തി കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധതിരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും ബജ്‌വ പറഞ്ഞുവെന്ന് സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.ജനറല്‍ റഹീല്‍ ഷരീഫ് വിരമിച്ച ഒഴിവിലാണ് ഖമര്‍ ജാവേദ് ബജ്‌വ ചുമതലയേറ്റത്. പാക്ക് അധിനിവേശ കശ്മീര്‍, പാകിസ്താന്റെ വടക്കന്‍ അതിര്‍ത്തി എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ ഏറെ വര്‍ഷങ്ങള്‍ കൈകാര്യം ചെയ്തു പരിചയമുള്ള ആളാണ് ബജ്‌വ. പാക്ക് സൈന്യത്തിലെ ഏറ്റവും വലിയ വിഭാഗമായ 10ാം സൈനിക വ്യൂഹത്തിന്റെ ചുമതല വഹിച്ചിരുന്നു. സൈനിക പരിശീലനത്തിന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് ബജ്‌വ.

© 2024 Live Kerala News. All Rights Reserved.