പ്രിയദര്‍ശനുമായുള്ള വിവാഹമോചനത്തിനു ശേഷം ലിസി ലക്ഷ്മി അഭിനയത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. വിവാഹശേഷം അഭിനയം നിര്‍ത്തിയതിനെക്കുറിച്ച് ലിസ് പറയുന്നു. വിവാഹശേഷം അഭിനയിക്കാന്‍ പോകേണ്ട എന്ന തീരുമാനിച്ചതു സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. വിവാഹശേഷം അഭിനയിക്കാന്‍ പോയാല്‍ കുടുംബജീവിതം നഷ്ടപ്പെടുമെന്നു തോന്നി. അതുകൊണ്ട് അഭിനയം നിര്‍ത്തി രണ്ടു മക്കളെ പ്രസവിച്ചു അവരെ വളര്‍ത്തി. ഞങ്ങളുടെ ബിസിനസ് കാര്യങ്ങള്‍ നോക്കി, അതിനുതന്നെ ധാരാളം സമയം ആവശ്യമായിരുന്നു. അതുകൊണ്ട് അഭിനയിക്കാത്തതില്‍ വിഷമം തോന്നിയില്ല. ഇന്നും ഈ അഭിപ്രായത്തില്‍ മാറ്റം ഇല്ല എന്നും ലിസി പറയുന്നു. എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നയാളാണ് താനെന്നും ലിസി പറഞ്ഞു. എന്റെ സന്തോഷമായിരുന്നു ഭര്‍ത്താവും മക്കളും. അതുകൊണ്ടു വിവാഹശേഷം അഭിനയിക്കാത്തതില്‍ ഒരിക്കലും നഷ്ടബോധം തോന്നിട്ടില്ല. ഒരു അഭിമുഖത്തിലാണ് ലിസി ഇക്കാര്യം വെളിപ്പെടുത്തിയത്.