42 ലക്ഷത്തിന്റെ 2000 രൂപ കള്ളനോട്ടുകളുമായി മൂന്നുപേര്‍ പിടിയില്‍; കള്ളനോട്ട് സംഘത്തില്‍ വിദ്യാര്‍ഥികളും

മൊഹാലി: പുതിയ 2000 രൂപയുടെ 42 ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി പഞ്ചാബിലെ മൊഹാലിയില്‍ മൂന്നുപേര്‍ പിടിയിലായി. കപുര്‍ത്തല സ്വദേശിനിയായ എം.ബി.എ. വിദ്യാര്‍ഥിനി വിശാഖ വര്‍മ്മ, ബന്ധു സിറക്പുര്‍ സ്വദേശി ബിടെക് വിദ്യാര്‍ഥി അഭിനവ് വര്‍മ, ഇവരുടെ ബിസിനസ് സുഹൃത്ത് ലുധിയാന സ്വദേശിയായ സുമന്‍ നാഗ്പാല്‍ എന്നിവരാണ് പിടിയിലായത്. നിയമവിരുദ്ധമായി ചുവന്ന ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച ഓഡി കാറില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍. ഇക്കാരണത്താല്‍ പൊലീസ് ഇവരെ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിച്ച് പുതിയത് മാറ്റിനല്‍കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് മൊഹാലി എസ്.പി. പര്‍മിന്ദര്‍ സിംഗ് അറിയിച്ചു. പുതുതായി ഇറങ്ങിയ 2000 രൂപ നോട്ടുകളുടെ വ്യാജപതിപ്പുകള്‍ അച്ചടി തുടങ്ങിയിട്ടുണ്ടെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന പരിശോധന നടത്തിയപ്പോഴാണ് മൊഹാലി പൊലീസാണ് ഇവരെ പിടികൂടിയത്. പിടിച്ചെടുത്ത നോട്ടുകള്‍ ഫോട്ടോകോപ്പി അല്ലെന്നും യാഥാര്‍ഥ നോട്ടുകള്‍ പോലെ തന്നെയുണ്ടെന്നും പോലീസ് വ്യക്തമാക്കി.

© 2023 Live Kerala News. All Rights Reserved.