ഡിഎംകെ നേതാവ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ത്വക്ക് രോഗത്തെ തുടര്‍ന്നുണ്ടായ അലര്‍ജിയെ തുടര്‍ന്ന്

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഡിഎംകെ നേതാവുമായ എം. കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത്വക്ക് രോഗത്തെ തുടര്‍ന്നുണ്ടായ അലര്‍ജിയെത്തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി വസതിയില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.പുലര്‍ച്ചെ ആറ് മണിയോടെയാണ് ചെന്നൈ ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭാര്യ രാജാത്തി അമ്മാളും, മക്കള്‍ ദയാനിധി മാരനും സ്റ്റാലിനും അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്.തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ദീര്‍ഘനാളത്തെ ആശുപത്രി വാസത്തിന് ശേഷം ആരോഗ്യ നിലയില്‍ വിത്യാസം വന്നത്. എന്നാല്‍ അവര്‍ ഇപ്പോഴും ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് കഴിയുന്നത്. സംസ്ഥാനത്തെ ഇരുപാര്‍ട്ടികളുടേയും നേതാക്കള്‍ ആശുപത്രിയിലായതോടെ ആശങ്കയിലാണ് തമിഴ് മക്കള്‍.

© 2024 Live Kerala News. All Rights Reserved.