തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ പടക്കഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ 10് പേര്‍ മരിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം. ജലാറ്റിന്‍ നിര്‍മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവസമയത്ത് 24 പേരാണ് ഫാക്ടറിയിലുണ്ടായിരുന്നത്. ഇതില്‍ നാല് പേരെ രക്ഷപ്പെടുത്തി. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. അതേസമയം അപകടകാരണം വ്യക്തമല്ല. രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നു.തുറയൂരിനടുത്തെ മുരുകന്‍പെട്ടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പടക്ക ഫാക്ടറിയിലാണ് ഇന്നു രാവിലെ സ്‌ഫോടനമുണ്ടായത്. വന്‍ ശബ്ദത്തോടെയാണ് ഫാക്ടറിയില്‍ പൊട്ടിത്തെറിയുണ്ടായത്. കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. സമീപത്തെ നിരവധി വീടുകള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഫാക്ടറിക്കെതിരെ നാട്ടുകാര്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നതാണെന്നും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.