രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു;പിന്നാലെ അക്കൗണ്ടില്‍ അശ്ലീല പോസ്റ്റുകള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. രാഹുലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജാണ് ബുധനാഴ്ച വൈകുന്നേരം ഹാക്ക് ചെയ്തത്.പിന്നാലെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത് നിരവധി അശ്ലീല പോസ്റ്റുകള്‍. രാഹുലിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.’എന്റെ കുടുംബം നിരവധി അഴിമതികള്‍ നടത്തിയിട്ടുണ്ട്’ എന്നായിരുന്നു പോസ്റ്റുകളിലൊന്ന്. ഒരു മണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ വന്ന കുറിപ്പുകള്‍ എടുത്തുകളഞ്ഞെങ്കിലും വീണ്ടും പുതിയ കുറിപ്പുകള്‍ വന്നു. ലീജിയണ്‍ എന്ന ഗ്രൂപ്പാണ് ഹാക്കിങ്ങിന് പിന്നിലെന്നാണ് ട്വീറ്റുകള്‍ നല്‍കുന്ന സൂചന.
രാഹുലിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും ഇത്തരം തരംതാണ പ്രവൃത്തികള്‍കൊണ്ട് അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് തടയാനാവില്ലെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് മാധ്യമ കണ്‍വീനര്‍ പ്രണവ് ഝാ വ്യക്തമാക്കി.

888888888

© 2024 Live Kerala News. All Rights Reserved.