ശ്രീനഗര്‍: ജമ്മു കശ്മീരിലെ നഗ്രോത സൈനിക ക്യാമ്പ് ആക്രമിച്ച നാല് ഭീകരവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. എട്ട് മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിലൂടെയാണ് ഭീകരവാദികളെ സൈന്യം വധിച്ചത്.പുലര്‍ച്ചെ അഞ്ചരക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും രണ്ട് ജവാന്‍മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നഗ്രോതയില്‍ ശ്രീനഗര്‍-ജമ്മു ദേശീയ പാതയ്ക്ക് സമീപമുള്ള സൈനിക ക്യാമ്പിനു നേരെയാണ് ആക്രമണമുണ്ടായത്.
്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചിരുന്നു. നഗ്രോതയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ ഉത്തരവിടുകയും ദേശീയ പാതിയലൂടെയുള്ള ഗതാഗതവും നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ സൈന്യം കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറോട് വിശദീകരിച്ചു. ഭീകരവാദികളുടെ ലക്ഷ്യം സാധാരണക്കാരല്ല സൈനികര്‍ ആയിരുന്നുവെന്ന് മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.സാമ്പ സെക്ടറിലെ രാംഘട് രാജ്യാന്തര അതിര്‍ത്തിയിലൂടെയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമം ബിഎസ്എഫ് തകര്‍ത്തു. നുഴഞ്ഞു കയറാന്‍ തീവ്രവാദികളെ സഹായിക്കാന്‍ പാക് സൈന്യം നിരവധി തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വെടിയുതിര്‍ത്തെന്ന് ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു. അര്‍ധരാത്രി ആയിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. കൊല്ലപ്പെട്ട തീവ്രവാദികളുടെ കൈവശം വലിയ ആയുധശേഖരങ്ങള്‍ ഉണ്ടായിരുന്നു. മൂന്ന് എകെ 47 തോക്കുകള്‍, ഗ്രനേഡുകള്‍, ബുള്ളറ്റുകള്‍ എന്നിവ കണ്ടെടുത്തു. മേഖലയില്‍ സൈന്യം കൂടുതല്‍ പരിശോധന നടത്തിവരുകയാണ്്. സെപ്തംബറില്‍ ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരവാദി ആക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയെന്നോണം നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ ഭീകരവാദി ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുകയുണ്ടായി.