ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. നഗ്രോട്ടയിലുള്ള സൈനിക താവളത്തിനുള്ളില്‍ ഭീകരര്‍ നുഴഞ്ഞുകയറി.ഭീകരവാദികളുടെ ആക്രമണത്തില്‍ മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.മൂന്നു ഭീകരര്‍ ക്യാംപിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്ന് സൂചന.ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പുലര്‍ച്ചെ അഞ്ചരയോടെയാണു ഭീകരര്‍ ആക്രമണം നടത്തിയത്.ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സമീപ പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ സ്‌കൂളുകള്‍ അടച്ചിട്ടു. ദേശീയപാതയില്‍ നഗ്രോട്ടയിലെ സൈനിക താവളത്തിനു നേര്‍ക്കാണ് ഭീകരര്‍ വെടിവെപ്പ്് നടന്നത്. ഇതിനിടെ സാമ്പ സെക്ടറിലെ രാംഘട് രാജ്യാന്തര അതിര്‍ത്തിയിലൂടെയുള്ള ഭീകരവാദികളുടെ നുഴഞ്ഞുകയറ്റശ്രമം ബിഎസ്ഫ് തകര്‍ത്തു. സൈനികര്‍ രണ്ട് ഭീകരവാദികളെ വധിച്ചു. മേഖലയില്‍ സൈനികരും ഭീകരവാദികളും തമ്മില്‍ വെടിവെപ്പ് തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ കുറച്ചു ആഴ്ച്ചകളായി അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ധിച്ചു വരുകയാണ്. സെപ്തംബറില്‍ ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയെന്നോണം നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ തീവ്രവാദി ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുകയുണ്ടായി.