നോട്ട് അസാധുവാക്കല്‍ ജനത്തിനുണ്ടായ ബൂദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നു; 50 ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതില്‍ ജനത്തിനുണ്ടായ ബൂദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റേഡിയോ സന്ദേശമായ മാന്‍ കീ ബാത്തില്‍ പറഞ്ഞു.രാജ്യതാത്പര്യത്തിനുവേണ്ടിയാണ് ഇത്തരമൊരു നടപടി. 50 ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ചിലര്‍ ഇപ്പോഴും വെളുപ്പിക്കുന്നതിനായി സാധാരണക്കാരെ ഉപയോഗിക്കുന്നു. ചില്ലറയാക്കലിന് സഹായിച്ച എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളും ഈ നീക്കത്തെ സഹായിച്ചിട്ടുണ്ടെന്നും അവര്‍ക്ക് നന്ദിയും അദ്ദേഹം പറഞ്ഞു.നോട്ട് നിരോധനത്തിലൂടെ കൈക്കൊണ്ടത് 70 വര്‍ഷമായി രാജ്യത്തെ ബാധിച്ചിരിക്കുന്ന ഒരു അസുഖത്തിനുള്ള ചികിത്സയാണ്. അത് അത്ര ലളിതമല്ലെന്നറിയാം. ലോകം മുഴുവന്‍ ഇന്ന് നോക്കുന്നത് രാജ്യം എങ്ങിനെ ഈ പ്രതിസന്ധി മറികടക്കുമെന്നാണ്. ഇതിനായി ബിനാമി കൈമാറ്റത്തിനെതിരെയുള്ള നിയമവും പാസാക്കിയെന്നും അദ്ദേഹം പറഞ്ഞു.കറന്‍സിരഹിത സമൂഹമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി മറ്റ് സുരക്ഷിതമായ ഇടപാടുകള്‍ നടത്തുന്നതിന് മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ടെന്നും. ദിവസവേതനം അടക്കമുള്ള കാര്യങ്ങള്‍ ബാങ്കുകള്‍ വഴിയാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. 100 ശതമാനം പണരഹിതമായ സമൂഹം ഉണ്ടായിരിക്കില്ലെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും എത്രമാത്രം കുറയ്ക്കാന്‍ പറ്റുമെന്ന് നോക്കുമെന്നും അദ്ദേഹം മന്‍ കീ ബാത്തില്‍ ജനങ്ങളോട് പറഞ്ഞു. എല്ലാ ബാങ്കുകള്‍ക്കും ഇ വാലറ്റ് സൗകര്യമുണ്ട്. സാങ്കേതിക വിദ്യ വളര്‍ന്നിരിക്കുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ സഹായം പോലും ആവശ്യമായി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ദിവസവേതനം ബാങ്ക് വഴി വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.