ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശികള്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ സരസ്വതി, സരോജിനി എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയോടെ രണ്ട് മണിയോടെ പമ്പ ചാലക്കയം ഭാഗത്തായിരുന്നു അപകടം. ശബരിമല സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകരുടെ വാഹനത്തില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്നവരാണ് മരിച്ചതും പരുക്കേറ്റവരും.അപകടത്തില്‍ പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശു്പത്രിയില്‍ പ്രവേശിപ്പിച്ചു.മരിച്ച സരോജിനിയും സരസ്വതിയും സഹോദരികളാണ്.

© 2024 Live Kerala News. All Rights Reserved.