വിംബിള്‍ഡണില്‍ ഫെഡറര്‍ ജോക്കോവിച്ച് ഫൈനല്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ ഫൈനലില്‍ ക്ലാസിക് പോരാട്ടത്തിന് കളമൊരുങ്ങി. രണ്ടാം സെമിയില്‍ ആന്‍ഡി മുറയെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍ ഫൈനലില്‍ കടന്നതോടെയാണ് ക്ലാസിക് പോരാട്ടത്തിന് കളമൊരുങ്ങിയത്. സ്‌കോര്‍: 7-5, 7-5, 6-4. ആദ്യ സെമിയില്‍ ഗാസ്‌ഗെറ്റിനെ പരാജയപ്പെടുത്തി നൊവാക് ജോക്കോവിച്ച് ഫൈനലില്‍ കടന്നിരുന്നു. സ്‌കോര്‍ 7-6, 7-2, 6-4, 6-4.

വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സ് -മാര്‍ട്ടിന ഹിംഗിസ് സഖ്യം ഫൈനലില്‍ കടന്നു. മൈക്ക് ബ്രയാന്‍-ബഥനി മറ്റെക് സാന്‍ഡ്‌സ് സഖ്യത്തെയാണ് ഇന്ത്യ-സ്വിസ് സഖ്യം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പെയ്‌സ് -ഹിംഗിസ് സഖ്യത്തിന്റെ ജയം. സ്‌കോര്‍: 6-3, 6-4

© 2024 Live Kerala News. All Rights Reserved.