ന്യൂഡല്‍ഹി : രാജ്യത്ത് നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് അടിച്ച പുതിയ 500 രൂപാ നോട്ടില്‍ അച്ചടിപ്പിശക് ശരിവച്ച് റിസര്‍വ് ബാങ്ക്് ഓഫ് ഇന്ത്യ.പുതുതായി അച്ചടിച്ച 500 ന്റെ നോട്ടിലെ അച്ചടിച്ച പിശക് വ്യക്തമാക്കുന്ന ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.ഇതേതുടര്‍ന്നാണ് തെറ്റ് സമ്മതിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തെത്തിയത്.ഡിസൈനുകളില്‍ കാര്യമായ വ്യത്യാസം തോന്നിക്കുന്ന രണ്ട് തരത്തിലുള്ള 500 രൂപാ നോട്ടുകളുടെ ചിത്രങ്ങളാണ് വൈറലായത്. സര്‍ക്കാര്‍ നല്‍കുന്നത് വ്യാജ കറന്‍സിയാണോ എന്നും ചിലര്‍ സംശയം ഉന്നയിച്ചിരുന്നു. 500 രൂപാ നോട്ടുകള്‍ വിതരണത്തിനെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്തരമൊരു വിവാദം തലയുയര്‍ത്തിയത്. ഇത് വ്യാജ നോട്ടുകള്‍ വ്യാപിക്കാന്‍ ഇടയാക്കുമെന്ന്് വിലയിരുത്തല്‍.എന്നാല്‍, നോട്ട് മരവിപ്പിക്കലിന് പിന്നാലെ തിരക്കിട്ട് നോട്ടുകള്‍ അച്ചടിച്ചതാണ് പിഴവിന് കാരണമായതെന്നുമാണ് ആര്‍.ബി.ഐ പറയുന്നത്. ഇതില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും എല്ലാ നോട്ടുകളിലും ഇത്തരത്തിലുള്ള പിശക് വന്നിട്ടില്ലെന്നും ഒരു മില്യണ്‍ നോട്ട് അടിച്ചിട്ടുണ്ടെങ്കില്‍ അതില്‍ കുറച്ച് എണ്ണത്തിനേ അച്ചടി പിശക് വന്നിട്ടുള്ളൂവെന്നുമാണ് ആര്‍.ബി.ഐ വക്താവ് പറയുന്നത്. ഇത്തരത്തില്‍ അച്ചടി പിശക് സംഭവിച്ച നോട്ട് ആര്‍ക്കെങ്കിലും കൈവശം വയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് ആര്‍.ബി.ഐ വഴി മാറ്റിയെടുക്കാമെന്നും അദ്ദേഹം പറയുന്നു.