നോട്ട് അസാധുവാക്കുന്നതിന് മുമ്പ് ബിജെപി വാങ്ങിക്കൂട്ടിയത് കോടിക്കണക്കിന് രൂപയുടെ ഭൂമി; ഇടപാട് നടത്തിയത് അമിത്ഷായുടെ പേരില്‍

ന്യൂഡല്‍ഹി: 500ന്റെയും 1000ന്റെയും നോട്ട് അസാധുവാക്കല്‍ തീരുമാനം വരുന്നതിനു മുമ്പ് ബിജെപി വാങ്ങിക്കൂട്ടിയത് കോടികള്‍ മൂല്യമുള്ള ഭൂമി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പേരിലും ഭൂമികള്‍ വാങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍.നവംബര്‍ ആദ്യ വാരം ബീഹാറില്‍ പാര്‍ട്ടി വാങ്ങിയ ഭൂമിയുടെ ഇടപാട് വിവരങ്ങള്‍ ക്യാച്ച്‌ന്യൂസ് പുറത്തുവിട്ടു. നവംബര്‍ 8 ന് രാത്രി 500, 1000 ത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് മോദി പ്രഖ്യാപനവും നടത്തി.ബീഹാറിലെ ബിജെപി നേതാക്കള്‍ നടത്തിയ പത്തോളം ഭൂമിയിടപാടുകളുടെ രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ക്യാച്ച്‌ന്യൂസ് അവകാശപ്പെട്ടു. ഭൂമി വാങ്ങിയ നേതാക്കളില്‍ ദിംഗയില്‍ നിന്നുമുള്ള നിയമസഭാ അംഗം സഞ്ചീവ് ചൗരസിയും ഉള്‍പ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ പാര്‍ട്ടിക്കായി ഭൂമി വാങ്ങിയിട്ടുണ്ടെന്നാണ് ചൗരസി പ്രതികരിച്ചെന്നും ക്യാച്ച് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.പാര്‍ട്ടിക്കായി ഭൂമി എല്ലായിടത്തും വാങ്ങുന്നുണ്ട്. ബീഹാറിനൊപ്പം മറ്റിടങ്ങളിലും ഭൂമി ഇടപാടുകള്‍ നടക്കുന്നുണ്ട്. പാര്‍ട്ടി ഓഫീസിനും മറ്റു ആവശ്യങ്ങള്‍ക്കുമാണ് ഭൂമി വാങ്ങിയിരുന്നത്. കരാറിലെ ഒപ്പുകാര്‍ മാത്രമാണ് ഞങ്ങള്‍ ഇട്ടിരിക്കുന്നത്. ഭൂമി വാങ്ങാന്‍ പണം തന്നത് പാര്‍ട്ടിയാണ്. എല്ലാ ഭൂമിയും വാങ്ങിയത് നവംബര്‍ ആദ്യവാരമാണ് വാങ്ങിയിരിക്കുന്നത് ബിഹാറിലെ ബിജെപി ജനറല്‍ സെക്രട്ടറിയായ സഞ്ചീവ് ചൗരസ്യ പറയുന്നു.

© 2024 Live Kerala News. All Rights Reserved.