നിലമ്പൂര്‍ വനമേഖലയില്‍ പൊലീസ്- മാവോയിസ്റ്റ് തമ്മില്‍ ഏറ്റുമുട്ടല്‍;ഒരു സ്ത്രീ അടക്കം മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; വെടിവെപ്പ് പട്രോളിങ്ങിനിടെ; പൊലീസ് തിരച്ചില്‍ തുടരുന്നു

മലപ്പുറം:നിലമ്പൂരിനടുത്ത് എടക്കരയിലെ പടുക്ക വനമേഖലയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍.ഏറ്റുമുട്ടലില്‍ സ്ത്രീ അടക്കം മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.പ്രമുഖ നേതാവ് അടക്കം മുന്ന് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. തിരച്ചില്‍ തുടരുകയാണ്.സൈലന്റ് വാലി ബഫര്‍സോണില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.പോലീസിന്റെ പതിവ് പട്രോളിങ്ങിനിടെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മേഖലയിലേക്കു കൂടുതല്‍ പൊലീസ് സംഘം പുറപ്പെട്ടു. ഒരു സംഘം പൊലീസുകാര്‍ കാടിനകത്തേക്കു കയറിയിട്ടുണ്ട്. വനത്തിലുള്ള പൊലീസ് സംഘം ആംബുലന്‍സ് ആവശ്യപ്പെട്ടതായി വിവരമുണ്ട്.നിലമ്പൂര്‍ സൗത്ത് ഡിവിഷനു കീഴിലെ കരുളായി റെയിഞ്ചില്‍ പെട്ടതാണു സ്ഥലം. ജനവാസ കേന്ദ്രത്തില്‍ നിന്നു നാലു കിലോമീറ്റര്‍ അകലെ വനത്തിലാണു വെടിവയ്പു നടന്നത്. ഇതിന് മുമ്പ് രണ്ടു തവണ നിലമ്പൂര്‍ വനമേഖലയില്‍ പൊലീസും മാവോവാദികളും തമ്മില്‍ വെടിവെപ്പ് ഉണ്ടായിട്ടുണ്ട്. ഈവര്‍ഷം സപ്തംബറിലും ഫിബ്രവരിയിലുമായിരുന്നു അത്.

© 2023 Live Kerala News. All Rights Reserved.