കുറ്റ്യാടിയില്‍ ബിജെപി-സിപിഎം സംഘഷം;മൂന്ന് വീടുകള്‍ക്ക് നേരെ ബോംബേറ്; ബിജെപി പ്രവര്‍ത്തകന്റെ കട തീവെച്ച് നശിപ്പിച്ചു

കോഴിക്കോട്: കുറ്റ്യാടി മരുതോംങ്കരയില്‍ സിപിഎം-ബിജെപി സംഘര്‍ഷം.മൂന്ന് വീടുകള്‍ക്ക് നേരെ ബോംബെറുണ്ടായി. ഒരു ബിജെപി പ്രവര്‍ത്തകന്റെ കട തീവെച്ച് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.ഇന്ന് പുലര്‍ച്ചെയാണ് വീടുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടായത്. ചന്ദ്രദാസ്, രവീന്ദ്രന്‍, ചന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ബോംബെറിഞ്ഞത്. വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കുറ്റ്യാടിയില്‍ കഴിഞ്ഞ ദിവസവും അക്രമം നടന്നിരുന്നു. സിപിഎം കുറ്റ്യാടി ലോക്കല്‍ സെക്രട്ടറി മനോജിന് നേരെ ആക്രമണം ഉണ്ടായി. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകും ആക്രമിക്കപ്പെട്ടിരുന്നു.ഇതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ സംഭവങ്ങളും.
.

© 2024 Live Kerala News. All Rights Reserved.