പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ. ബാലമുരളീകൃഷ്ണ അന്തരിച്ചു; വിടപറഞ്ഞത് ബഹുമുഖ പ്രതിഭ

ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ. ബാലമുരളീകൃഷ്ണ (86) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കവി, സംഗീത സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. തെലുങ്ക്, സംസ്‌കൃതം, കന്നട, തമിഴ് എന്നീ ഭാഷകളിലായി 400 ഓളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. രാജ്യം പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് നേടിയ ഏക കര്‍ണാട്ടിക് സംഗീതജ്ഞനും ബാലമുരളീകൃഷ്ണയാണ്. ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ വികസനത്തിന് നിര്‍ണായക സംഭാവനകള്‍ നല്കിയിട്ടുളളയാളാണ് ബാലമുരളീകൃഷ്ണന്‍. 1930 ല്‍ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ സംഗീത അഭ്യസിക്കാനാരംഭിച്ച ബാലകൃഷ്ണ ലോകമെമ്പാടുമായി 25,000 ത്തോളം കച്ചേരികള്‍ നടത്തിയിട്ടുണ്ട്. 1976 ല്‍ സംഗീത ഗായകനുള്ള ദേശീയ പുരസ്‌ക്കാരവും 1987 ല്‍മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചു. 1987ല്‍ മികച്ച പിന്നണി ഗാനകനുള്ള കേരള സംസ്ഥാന പുരസ്‌ക്കാരവും 2010 ല്‍ മികച്ച ശാസ്ത്രീയ സംഗീതജ്ഞനുള്ള കേരള സംസ്ഥാന പുരസ്‌ക്കാരവും നേടി.

© 2023 Live Kerala News. All Rights Reserved.