മോഹന്‍ലാലിനെതിരെ കൈതപ്രം ദാമോദരന്‍ നമ്പൂതിരി; ബ്ലോഗ് എഴുതിയതിനല്ല, തികച്ചും വ്യക്തി പരം; വീഡിയോ

കോഴിക്കോട്: നടന്‍ മോഹന്‍ലാലിനെതിരെ പരിഭവവുമായി കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. വിവാദമായ ബ്ലോഗിനെക്കുറിച്ചല്ല കൈതപ്രത്തിന്റെ പരാമര്‍ശം. തികച്ചും വ്യക്തിപരമാണ്.മുപ്പതോളം സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടും ഒരിക്കല്‍ പോലും ഒന്നു ഫോണ്‍ വിളിക്കുക പോലും ചെയ്തിട്ടില്ലാത്തയാളാണ് ലാലെന്ന് കൈതപ്രം പറഞ്ഞു. ഷൂട്ടിംഗിനായി വീടിന്റെ സമീപത്ത് വരെ വന്നിട്ടും വീട്ടില്‍ കയറാന്‍ അദ്ദേഹം തയ്യാറായില്ലെന്നും കൈതപ്രം പറഞ്ഞു. തനിക്ക് മോഹന്‍ലാലുമായി വ്യക്തിപരമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും ഇത്തരത്തിലുള്ള ആളുകളാണ് വലിയ താരങ്ങളെന്നും കൈതപ്രം പറയുന്നു. കോഴിക്കോട് നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് കൈതപ്രം ഇക്കാര്യം പറഞ്ഞത്.


വീഡിയോ കടപ്പാട് മീഡിയാ വണ്‍