കുരങ്ങന്‍ പെണ്‍കുട്ടിയുടെ ശിരോവസ്ത്രം വലിച്ചുകീറി; ലിബിയയില്‍ ഗോത്രവര്‍ഗക്കാര്‍ തമ്മില്‍ സംഘര്‍ഷം;20 പേര്‍ കൊല്ലപ്പെട്ടു; 50 പേര്‍ക്ക് പരിക്ക്

സബാ: കുരങ്ങന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചതിനെ തുടര്‍ന്ന് രണ്ട് ഗോത്രവര്‍ഗക്കാര്‍ തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ലിബിയയിലെ മനുഷ്യക്കടത്തിന്റെയും ആയുധക്കടത്തിന്റെയും കേന്ദ്രമായ സഭയില്‍ അവലാദ് സുലൈമാന്‍, ഗദ്ദാദ്ഫ ഗോത്ര വര്‍ഗ്ഗങ്ങളാണ് പരസ്പരം ഏറ്റുമുട്ടിയത്്. 50 പേര്‍ക്കു പരിക്കേറ്റു. നാല് ദിവസത്തോളമായി ആരംഭിച്ച സംഘര്‍ഷത്തിന് ഇപ്പോഴും അയവ് വന്നിട്ടില്ല.ഗദ്ദാദ്ഫ ഗോത്രത്തില്‍ പെടുന്ന ഒരു കടക്കാരന്റെ കുരങ്ങ് ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ ആക്രമിച്ചതായിരുന്നു പ്രശ്‌നത്തിന് കാരണം. സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ശിരോവസ്ത്രം കുരങ്ങ് വലിച്ചു കീറിയതാണ് പ്രശ്‌നത്തിന് കാരണമായത്. ഇതിന് അവ്‌ലാദ് സുലൈമാന്‍ വിഭാഗം പ്രതികാരം ചെയ്തു. കുരങ്ങിനെ കൊന്നതിനൊപ്പം ഗദ്ദാദ്ഫാ ഗോത്രത്തിലെ മൂന്ന് പേരെ കൂടി വധിക്കുകയായിരുന്നു. ഇതിന് പ്രതികാരവുമായി ഗദ്ദാദ്ഫാ ഗോത്രക്കാര്‍ വന്നതോടെ കലാപം പിന്നീട് മോര്‍ട്ടാറുകളും ടാങ്കകുളും ഉള്‍പ്പെടെയുള്ള സൈനീക ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന യുദ്ധമായി മാറുകയായിരുന്നു. സംഘര്‍ഷം വ്യാപിച്ചതിനെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ് ഇവിടെ.

© 2024 Live Kerala News. All Rights Reserved.