ശബരിമലയില്‍ പൊലീസിന്റെ ആചാരലംഘനം;സോപാനത്തും കൊടിമരച്ചുവട്ടിലും സ്‌പെഷ്യല്‍ പൊലീസ് ഓഫീസറും സംഘവും ചെരുപ്പ് ധരിച്ചെത്തി

ശബരിമല: ശബരിമല സന്നിധാനത്ത് സ്‌പെഷ്യല്‍ പൊലീസ് ഓഫീസറും സംഘവും ആചാരലംഘനം നടത്തി. സോപാനത്ത് ചെരുപ്പ് അണിഞ്ഞെത്തിയാണ് പൊലീസിന്റെ ആചാരലംഘനം. സോപാനത്തും കൊടിമരച്ചുവട്ടിലുമാണ് പൊലീസ് ചെരുപ്പ് ധരിച്ചെത്തിയത്. ഇന്നെല വൈകുനനേര സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ രമേഷ് കുമാറും സംഘവും ചെരുപ്പ് അണിഞ്ഞ് സോപാനത്തെത്തിയത്.പതിനെട്ടാം പടിക്ക് മുകളിലുള്ള കൊടിമരച്ചുവട്ടിലും സോപാനത്തുമാണ് ഇവര്‍ ചെരുപ്പിട്ട് ഡ്യൂട്ടിക്കായെത്തിയത്. കോടിക്കണക്കിന് അയപ്പഭക്തരും ശബരിമലയില്‍ ജോലി ചെയ്യുന്ന വിവിധ മേഖലയില്‍ ഉള്ളവര്‍ പോലും ചെരുപ്പ് അണിയാതെയാണ് സോപാനത്ത് എത്താറുള്ളത് എന്നിരിക്കെയാണ് സ്‌പെഷ്യല്‍ ഓഫീസറുടേയും സംഘത്തിന്റെ ആചാരലംഘനം. കേന്ദ്ര ദ്രുതകര്‍മ്മസേന ഉള്‍പെടെയുള്ള അംഗങ്ങള്‍ യൂനിഫോമിന്റെ ഭാഗമായ ബൂട്ട് ഇല്ലാതെയാണ് സോപാനത്ത് ജോലി ചെയ്യുന്നത്. സ്‌പെഷ്യല്‍ ഓഫീസറുടെ ലംഘനത്തിനെതിരെ വന്‍പ്രതിഷേധമാണ് ഭക്തരുടെ ഭാഗത്ത്് നിന്ന് ഉയരുന്നത്.

© 2023 Live Kerala News. All Rights Reserved.