ബേക്കറി വിഭവങ്ങള്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്.. കേക്ക് നിര്‍മ്മിക്കുന്നത് എലിവിഷമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന കാസിയ കൊണ്ട്..

വിനില്‍ കുമാര്‍

ളരെ ചെറിയ ലാഭത്തിനുവേണ്ടിയാണ് കേരളത്തിലെ ഒട്ടുമിക്ക ബേക്കറികളിലും കറുവപ്പട്ടയ്ക്കു പകരം കാസിയ ഉപയോഗിച്ചു വരുന്നത്. കാന്‍സറിനും മറ്റു മാരകരോഗങ്ങള്‍ക്കും കാരണമാകുന്നതാണ് കാസിയയുടെ ഉപയോഗം. കേക്കുകള്‍ക്ക് രുചി കൂടാനാണ് പൊതുവെ കറുവപ്പട്ട ഉപയോഗിച്ചു വരുന്നത്. എന്നാല്‍ പൊതുമാര്‍ക്കറ്റില്‍ തുച്ഛമായ തുകയ്ക്ക് ലഭിക്കുന്ന കാസിയയാണ് കറുവപ്പട്ടയ്ക്ക് പകരം മിക്ക ബേക്കറികളും ഉപയോഗിക്കുന്നത്. എന്നാല്‍ വില നോക്കാതെ നല്ല പലഹാരങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കുന്ന ബേക്കറികളിലെങ്കിലും ഒറിജിനല്‍ കറുവപ്പട്ട ഉപയോഗിക്കുന്നുണ്ട്. പൊതുമാര്‍ക്കറ്റില്‍ കാസിയക്ക് വില നൂറോ നൂറ്റമ്പതോ രൂപയാണ്. എന്നാല്‍ നല്ല കറുവപ്പട്ടക്ക് 600 രൂപ മുതല്‍ 800 രൂപ വരെ നല്‍കണം. ഒരു കിലോ കേക്കിന്് 300 ഉം 500 ഉം വാങ്ങുന്ന ബേക്കറി ഉടമകളാണ് തുച്ഛമായ ലാഭത്തിനുവേണ്ടി പൊതുജനങ്ങളെ വിഷം തീറ്റിക്കുന്നത്.

ബേക്കറികള്‍ക്കു പുറമെ മിക്ക ഹോട്ടലുകളിലും കറുവപ്പട്ടക്ക് പകരം കാസിയയാണ് ഉപയോഗിച്ചുവരുന്നത്. കേരളത്തിനു പുറമെയുള്ള മിക്ക സ്റ്റേറ്റുകളും ആയുര്‍വേദ മരുന്നുകളില്‍ കാസിയ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും കേരളത്തില്‍ കാസിയ സുലഭമായി വില്‍ക്കപ്പെടുന്നുകേരളത്തിലെ തുറമുഖങ്ങളില്‍ കണ്ടൈനറുകളില്‍ എത്തുന്ന കാസിയ ലാബില്‍ ടെസ്റ്റുചെയ്ത് വിഷവിമുക്തമാണോ എന്നു ചെക്കു ചെയ്താല്‍ മാത്രമേ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് വന്‍മാഫിയ കറുവപ്പട്ടക്കു പകരം കാസിയ കേരളത്തില്‍ വിറ്റഴിക്കുന്നത്. കേരളത്തിലം സുപ്പര്‍ മാര്‍ക്കറ്റുകളിലും കറുവപ്പട്ടക്ക് പകരം കാസിയയാണ് വിറ്റഴിയുന്നത്. ആരോഗ്യവകു്പ്പ്് ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.

© 2024 Live Kerala News. All Rights Reserved.