ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തി;ഗുര്‍ഗാവൂണ്‍, ഫരീദാബാദ്, നോയിഡ, ഗാസിയാബാദ് എന്നീ പ്രദേശങ്ങളിലും കുലുക്കമുണ്ടായി

ന്യുഡല്‍ഹി: തലസ്ഥാന നഗരത്തിലും പരിസരത്തും നേരിയ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് ഒരു മിനിറ്റോളം നീണ്ടുനിന്ന ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. .ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഗുര്‍ഗാവൂണ്‍, ഫരീദാബാദ്, നോയിഡ, ഗാസിയാബാദ് എന്നീ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.ഹരിയാനയിലെ ബവല്‍ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സമുദ്രോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

© 2024 Live Kerala News. All Rights Reserved.