കൊല്ലത്ത് അഞ്ചാം ക്ലാസുകാരന്റെ കൈ അധ്യാപിക ചവിട്ടിയൊടിച്ചു;അധ്യാപികക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: അഞ്ചാം ക്ലാസുകാരന്റെ കൈ അധ്യാപിക ചവിട്ടിയൊടിച്ചതായി പരാതി. കൊല്ലത്തെ വാളത്തുംഗല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലാണ് സംഭവം. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അധ്യാപികയെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം നടന്നത്.പേന എടുക്കാന്‍ കുനിഞ്ഞപ്പോള്‍ സ്‌ക്കൂളിലെ പി.റ്റി അദ്ധ്യാപിക കുട്ടിയുടെ ഇടിതു കൈ പിടിച്ചു ബെഞ്ചില്‍ വെച്ച് കാല്‍ മുട്ടുകള്‍ കൊണ്ട് ഒടിക്കുകയായിരുന്നുവെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് പി.റ്റി അദ്ധ്യാപികയായ ഷീജയെ സസ്‌പെന്‍ഡ് ചെയ്തു. മുന്‍പ് പഠിപ്പിച്ച സ്‌കൂളിലും ഈ അദ്ധ്യാപികയ്‌ക്കെതിരെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നാണ് അറിയുന്നത്.കൊല്ലം ഇരവികുളം പൊലീസ് സ്റ്റേഷനില്‍ കുട്ടിയും മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തു.

© 2024 Live Kerala News. All Rights Reserved.