30 ലക്ഷം അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ട്രംപ്; കുടിയേറ്റ വിഷയത്തില്‍ കടുത്ത നിലപാട് ആവര്‍ത്തിച്ചു

വാഷിങ്ടണ്‍: മുപ്പതു ലക്ഷം വരുന്ന അനധികൃത കുടിയേറ്റക്കാരെ പുത്താക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.കൃത്യമായ രേഖകളില്ലാത്തവരെ രാജ്യത്ത് കഴിയുന്നവരെ നാടുകടത്തും അല്ലെങ്കില്‍ തടവില്‍ പാര്‍പ്പിക്കും. കുടിയേറ്റ വിഷയത്തിലെ കടുത്ത നിലപാട് ട്രംപ് ആവര്‍ത്തിച്ചു.ക്രിമിനലുകളെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും ഗുണ്ടാ സംഘങ്ങള്‍ മയക്കുമരുന്ന് ഇടപാടുകാരെയുമൊക്കെ പുറത്താക്കുമെന്നും അമേരിക്കയില്‍ അവരുടെ അനധികൃത താമസം ഇനി നടപ്പില്ലെന്നും ട്രംപ് പറഞ്ഞു. അധികാരത്തിലെത്തിയതിനുശേഷം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുമെന്നു വിശദീകരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പതിനൊന്നു ദശലക്ഷത്തോളം അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയിലുണ്ടെന്നണ് വിവരം. ഇതില്‍ ഒട്ടേറെ ഇന്ത്യന്‍ അമേരിക്കക്കാരുമുണ്ട്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന പ്രചാരണ വാഗ്ദാനം പാലിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

© 2023 Live Kerala News. All Rights Reserved.