ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ വസ്ത്രനിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 12 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു.ഗാസിയാബാദ് ജില്ലയിലെ സഹിബബാദിലുള്ള ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം.രക്ഷാപ്രവര്‍ത്തനത്തിനും തീ അണയ്ക്കാനും അഗ്‌നിശമന സേനാ സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമാണ്. അതുകൊണ്ട് മരണസംഖ്യ ഉയര്‍ന്നേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.രാവിലെ എട്ട് മണിയോടെ ഉണ്ടായ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. എത്രരൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നു കണക്കാക്കാനായിട്ടില്ല. തുണി ഫാക്ടറിക്കാണ് തീപിടിച്ചത് എന്നതാണ് നഷ്ടം കണക്കാക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഒക്ടോബറില്‍ സഹിബബാദിലെ പടക്കനിര്‍മ്മാണ ഫാക്ടറിയ്ക്ക് തീപിടിച്ചിരുന്നു. അന്ന് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.