ട്രംപും ഒബാമയും കൂടിക്കാഴ്ച നടത്തി;അധികാര കൈമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു

ന്യൂയോര്‍ക്ക്:നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി. നിയുക്ത പ്രസിഡന്റിനെ നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ സ്വീകരിച്ചു. തുടര്‍ന്ന് ട്രംപും ഒബാമയുമായി കൂടിക്കാഴ്ച നടത്തി. 90 മിനിട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ആഭ്യന്തര വിദേശ കാര്യങ്ങളും അധികാര കൈമാറ്റം സംബന്ധിച്ച കാര്യങ്ങളും സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ജനുവരി 20 നാണ് ട്രംപ് യുഎസ് പ്രസിഡന്റായി ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക.തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ട്രംപും ഒബാമയും തമ്മിലുള്ള വാക്‌പോരുകള്‍ ഉണ്ടായിരുന്നു. ട്രംപ് പ്രസിഡന്റാകാന്‍ യോഗ്യതയില്ലാത്ത ആളാണെന്നും ട്രംപിന് അന്താരാഷ്ട്ര പ്രശ്‌നങ്ങളെ കുറിച്ച് ധാരണയില്ലെന്നും ഒബാമ പറഞ്ഞിരുന്നു.എന്നാല്‍ കൂടിക്കാഴ്ച്ചയെ എക്‌സലെന്റ് എന്നാണ് ഒബാമ വിശേഷിപ്പിച്ചത്.അമേരിക്കന്‍ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഡൊണാള്‍ഡ് ട്രംപ്.

© 2024 Live Kerala News. All Rights Reserved.