ബാംഗ്ലൂര്‍: ബ്രിട്ടീഷിനെതിരെ ശക്തമായി പോരാടി എന്ന കാരണത്തില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് ടിപ്പു ജയന്തി ആഘോഷിക്കുന്നു. ആഘോഷത്തിന് സംഘപരിവാര്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ണാടകയില്‍ വന്‍ സുരക്ഷാ സന്നാഹം.മംഗളൂരു നഗരം, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലും ശനിയാഴ്ച വൈകിട്ട്് ആറു വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കഴിഞ്ഞ വര്‍ഷം ആഘോഷങ്ങളുടെ പേരില്‍ മദികേരിയില്‍ വര്‍ഗീയ ലഹളകള്‍ ഉണ്ടായിരുന്നു. കുടക് മേഖലയില്‍ മാത്രമായി രണ്ട് പേരുടെ മരണത്തിനും ആഘോഷങ്ങള്‍ കാരണമാക്കിയിരുന്നു.15,000 ഹോം ഗാര്‍ഡ്‌സിനെ ഉള്‍പ്പടെ 60,000 പോലീസുകാരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ കേന്ദ്ര സേന, റിസര്‍വ് പോലീസ്, സായുധ സേന, ദൃതകര്‍മ്മസേന, ശാസ്ത്ര സീമ ബല്‍ എന്നിവരേയും വിന്യസിച്ചിട്ടുണ്ട്. കൂര്‍ഗ്ഗ്, ചിത്രദുര്‍ഗ, മൈസൂര്‍, വെലാഗവി, ചിക്കമങ്കലൂര്‍ എന്നിവടങ്ങള്‍ പ്രത്യേക സൂരക്ഷ സേനയേയും നിയോഗിച്ചിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ ആസ്ഥാനങ്ങളിലെത്തി സുരക്ഷാ നടപടികള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കാനും ആവശ്യമെങ്കില്‍ പ്രശ്‌നക്കാരെ മുന്‍കരുതല്‍ എന്ന നിലയില്‍ തടവില്‍ വയ്ക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.