തെരഞ്ഞെടുപ്പ് ദിവസം അമേരിക്കന്‍ വോട്ടര്‍മാരെ കശാപ്പ് ചെയ്യുമെന്ന് ഐഎസ്;മുസ്‌ലിംങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്നും ഭീകരസംഘടനയുടെ ഭീഷണി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാരെ കശാപ്പ് ചെയ്യുമെന്ന് ഭീകരസംഘടനയായ ഐഎസിന്റെ ഭീഷണി. മുസ്‌ലിംങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്നും ഭീകരസംഘടന ഭീഷണി മുഴക്കിയിട്ടുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ മാധ്യമവിഭാഗമായ അല്‍ ഹയാത്താണ് ഭീഷണി മുഴക്കിയതെന്ന് അമേരിക്കന്‍ ഭീകരവാദ നിരീക്ഷണ ഗ്രൂപ്പ് പറഞ്ഞു. ദി മുര്‍താഡ് വോട്ട്’ എന്ന ഏഴ് പേജുള്ള പ്രസ്താവനയിലാണ് സംഘടനയുടെ ഭീഷണി. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് കക്ഷികള്‍ക്ക് ഇസ്‌ലാമിനും മുസ്‌ലിംങ്ങള്‍ക്കുമെതിരായി ഒരേ നയമാണെന്നും ഭീഷണിയില്‍ പറയുന്നുണ്ട്.’ഭീകരര്‍ നിങ്ങളെ കശാപ്പ് ചെയ്യുമെന്നും ബാലറ്റുകള്‍ തകര്‍ക്കുമെന്നും’ ഐഎസിന്റെ അല്‍ ഹയാത്ത് മീഡിയ സെന്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നതായി എസ്‌ഐടിഇ ഇന്റലിജന്‍സ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ റിറ്റ്‌സ് കാത്ത്‌സ് ട്വിറ്ററില്‍ പറഞ്ഞു.ഡൊണാള്‍ഡ് ട്രംപ്, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ടിം കെയിന്‍, ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മുസ്ലിം യുഎസ് സൈനികന്റെ പിതാവ് കിസര്‍ ഖാന്‍ എന്നിവരുടെ ചിത്രങ്ങളും പ്രസ്താവനയ്‌ക്കൊപ്പം ഐഎസ് പുറത്തുവിട്ടിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.