കമലും ഗൗതമിയും വേര്‍പിരിയാന്‍ കാരണം ശ്രുതിഹാസന്‍? ശ്രുതിയും ഗൗതമിയും തമ്മില്‍ സെറ്റില്‍ വച്ചും വഴക്കുണ്ടായി

കമല്‍ഹാസനും ഗൗതമിയും പതിമൂന്നു വര്‍ഷത്തെ ജീവിതം അവസാനിപ്പിക്കാനുള്ള കാരണം ശ്രുതി ഹാസനാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണം ശ്രുതി ഹാസനുമായുള്ള വഴക്കാണെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമല്‍ഹാസന്റെ പുതിയ ചിത്രമായ സബാഷ് നായ്ഡു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ശ്രുതിയും ഗൗതമിയും തമ്മില്‍ വഴക്കുണ്ടായെന്ന് വാര്‍ത്ത വന്നിരുന്നു. ചില കാര്യങ്ങളില്‍ ശ്രുതിയും ഗൗതമിയും തമ്മില്‍ സെറ്റില്‍ വച്ചും വഴക്കുണ്ടായി. എന്നാല്‍ വിഷയത്തില്‍ കമല്‍ഹാസന്‍ മകള്‍ ശ്രുതിക്കൊപ്പമായിരുന്നു നിന്നതും.അതേ സിനിമയുടെ ചിത്രീകരണത്തിനിടെ കമലിന് കാലില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപകടവിവരം മക്കളായ ശ്രുതിയെയും അക്ഷരയെയും ഗൗതമി താമസിച്ചാണ് അറിയിക്കുന്നത്. ഇതും വലിയ വഴക്കിന് ഇടയാക്കിയിരുന്നു.ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് കമലില്‍ നിന്നും മക്കളില്‍ നിന്നും പിരിഞ്ഞ് സ്വന്തം മകളായ സുബ്ബുവിനൊപ്പം താമസിക്കാന്‍ തീരുമാനമെടുത്തതെന്നുമാണ് റിപ്പോര്‍ട്ട്.

© 2024 Live Kerala News. All Rights Reserved.