ഇറ്റലിയില്‍ വന്‍ ഭൂകമ്പം; റിക്ടര്‍ സെകയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി;ആളപായമില്ലെന്ന് പ്രാഥമിക നിഗമനം

റോം: മധ്യ ഇറ്റലിയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. നഴ്‌സിയയ്ക്ക് അടുത്തുള്ള വനപ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രാദേശിക സമയം രാവിലെ 7.40 നായിരുന്നു ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്.റോമിന് പുറമേ അയല്‍രാജ്യങ്ങളായ ക്രൊയേഷ്യ, സ്ലൊവേന്യ, ബോസ്‌നിയഹെസ്സഗോവിനിയ എന്നിവടങ്ങളിലും ചലനം അനുഭവപ്പെട്ടു. ഇവിടെ രണ്ടു മാസം മുന്‍പുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മുന്നൂറോളം പേര്‍ മരണപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.