പട്ടാപ്പകല്‍ യുവതിയെ യുവാവ് കുത്തിക്കൊന്നു; പെണ്‍കുട്ടിയുടെ കഴുത്തിലും വയറിലുമായി 30ല്‍ അധികം തവണ കുത്തി. ദൃശ്യങ്ങള്‍ പുറത്ത്

 

ന്യൂഡല്‍ഹി :ഗുഡ്ഗാവ് റെയില്‍വേ സ്റ്റേഷനില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഗുഡ്ഗാവ് എംജി റോഡിലെ മെട്രോ സ്‌റ്റേഷനില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. മേഘാലയ സ്വദേശിയായ പിങ്കിയെന്ന 22 കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്. കഴുത്തിലും വയറിലുമായി പെണ്‍കുട്ടിക്ക് 30 ല്‍ അധികം തവണ കുത്തേറ്റിരുന്നു.നടന്നുപോകുന്ന യുവതിയുടെ പുറകിലൂടെ വന്ന അക്രമി യുവതിയെ ആക്രമിക്കുകയും നിലത്തുവീണ യുവതിയെ തുടര്‍ച്ചയായി കുത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ജിതേന്ദ്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദില്ലിയില്‍ ബ്യൂട്ടീഷനായി ജോലി ചെയ്യുകയായിരുന്ന പിങ്കിയെ ഇയാള്‍ ഏറെ നാളുകളായി ശല്യം ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

 

 

© 2024 Live Kerala News. All Rights Reserved.