വിജിലന്‍സ് നടപടി അവഹേളിക്കാന്‍; സ്വത്ത് താന്‍ നിയമപ്രകാരം വെളിപ്പെടുത്തിയതാണ്;ചീഫ് സെക്രട്ടറി പരിശോധിച്ചതുമാണെന്നും ടോം ജോസ്

തിരുവനന്തപുരം: തനിക്കെതിരെ വിജിലന്‍സ് നടത്തുന്ന റെയ്ഡ് പൊതുമധ്യത്തില്‍ തന്നെ അവഹേളിക്കുന്നതിനായാണെന്ന് ടോം ജോസ് ഐഎഎസ്. സ്വത്ത് താന്‍ നിയമപ്രകാരം വെളിപ്പെടുത്തിയതാണ്. അത് ചീഫ് സെക്രട്ടറി പരിശോധിച്ചതുമാണെന്നും ടോം ജോസ് പറയുന്നു. ക്രിമിനല്‍ പശ്ചാത്തലമുളള ആളാണ് തനിക്കെതിരെ പരാതി നല്‍കിയത്. രണ്ടുവര്‍ഷം മുമ്പേ വിജിലന്‍സ് പരിശോധന നടത്തി സര്‍ക്കാര്‍ അവസാനിപ്പിച്ച കേസിലാണ് വീണ്ടും റെയ്ഡ് നടത്തിയിരിക്കുന്നതെന്നും ടോം ജോസ് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും തന്റെ നിലപാട് പിന്നീട് വിശദീകരിക്കുമെന്നും ടോം ജോസ് കൂട്ടിച്ചേര്‍ത്തു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ കേസെടുത്ത് വിജിലന്‍സ് ഇന്ന് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെയും കൈാച്ചിയിലെയും ഫഌറ്റില്‍ റെയ്ഡ് നടത്തുകയാണ്. രാവിലെ ആറു മണിക്കാണ് റെയ്ഡ് തുടങ്ങിയത്. ടോം ജോസിന് അനധികൃത സ്വത്തുണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണത്തിന് ശേഷമാണ് മൂവാറ്റുപുഴ വിജലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കുകയും റെയ്ഡിന് അനുമതി വാങ്ങുകയും ചെയ്തത്. പായിച്ചിറ നവാസ് എന്നയാളാണ് ടോ ജോസിനെതിരെ പരാതി നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.